Thursday, March 12, 2026 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 03.57 PM

മമ്മൂക്കയുടെ കൂടെ നടന്നതു കൊണ്ടാകും; വൈറലായി റിമിയുടെയും പിഷാരടിയുടെയും റീല്‍

rimi-tomy-
photo-www.instagram.com/rimitomy

തലയണമന്ത്രത്തിലെ നര്‍മ രംഗം റീലായി അവതരിപ്പിച്ച് ഗായിക റിമി ടോമിയും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും. സിനിമയില്‍ ശ്രീനിവാസനും ഉര്‍വശിയും ചേര്‍ന്ന് തമാശ പറയുന്ന രംഗമാണ് റിമിയും പിഷാരടിയും ചേര്‍ന്ന് അവതരിപ്പിച്ചത്.

‘മമ്മൂട്ടിയുടെ കൂടെ നടന്നത് കൊണ്ടാകും ’എന്ന ക്യാപ്ഷനോടെയാണ് റിമി ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ പിഷാരടിയും സ്‌നേഹം അറിയിച്ച് എത്തിയിട്ടുണ്ട്. ആരാധകര്‍ക്കൊപ്പം നിരവധി സെലിബ്രിറ്റികളും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

മമ്മൂക്കാന്റെ കൂടെ തട്ടിമുട്ടി നടന്ന് ഛായ ഒപ്പിച്ചെടുത്തല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒരു പ്രത്യേക ആംഗിളില്‍ കൂടി നോക്കണം , മമ്മൂട്ടി കേള്‍ക്കേണ്ടാ എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെയുളള കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW