-->
മകള്‍ അനുപല്ലവിക്കൊപ്പം പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ച് ഗായകന്‍ ജി വേണുഗോപാല്‍. ഭ്രമരം എന്ന സിനിമയിലെ ‘കുഴലൂതും പൂന്തെന്നലേ ’എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് പാടുന്നത്. ഒരു മിനിറ്റില്‍ താഴെയുളള വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രത്യേകതയുളള ശബ്ദമാണ് അനപല്ലവിയുടേതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തൊരു രസമാണ്, മനോഹരം, നല്ല ഭംഗിയുണ്ട് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍.
നേരത്തെയും മകള്‍ക്കൊപ്പം പാടുന്ന വീഡിയോ വേണുഗോപാല്‍ പങ്കുവെച്ചിട്ടുണ്ട്. മകന്‍ അരവിന്ദും ഗായകനാണ്. നിരവധി സിനിമകളില്‍ അരവിന്ദ് പാടിയിട്ടുണ്ട്. മകനൊപ്പം പാട്ടുപാടുന്ന വീഡിയോയും ജി വേണുഗോപാല്‍ പങ്കുവെച്ചിട്ടുണ്ട്.