Sunday, March 15, 2026 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 10.41 AM

15 ാം വിവാഹവാര്‍ഷികം ആഘോഷമാക്കി ധോണിയും സാക്ഷിയും

ms-dhoni
photo-www.instagram.com/sakshisingh_r

പതിനഞ്ചാം വിവാഹവാര്‍ഷികം ആഘോഷിച്ച് എംഎസ് ധോണിയും ഭാര്യ സാക്ഷിയും. ധോണിക്കൊപ്പമുളള മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സാക്ഷിയുടെ പോസ്റ്റ്. ഞങ്ങളുടെ പ്രോമിസ് 16 ാം വര്‍ഷത്തിമലക്ക് പ്രവേശിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം സാക്ഷി കുറിച്ചത്.

സാക്ഷിയും ധോണിയും കൈകോര്‍ത്ത് നടക്കുന്നതാണ് ചിത്രത്തിലുളളത്. വിവാഹത്തിനുശേഷം മധുവിധു യാത്രയ്ക്കിടെ എടുത്ത ചിത്രം പോലെയുണ്ടെന്ന് ആരാധകര്‍ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും ആശംസ നേര്‍ന്നുളള ഒട്ടേറെ കമന്റുകളും കാണാം.

2010 ജൂലൈ 4 നാണ് ധോണിയും സാക്ഷിയും വിവാഹിതരായത്. ഡെറാഡൂണിലെ റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിവ സിങ്ങ് ധോണി എന്ന ഒരു മകളും ഇവര്‍ക്കുണ്ട്.

Ads by Google
Ads by Google
TRENDING NOW