Thursday, March 12, 2026 Last Updated 25 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 03.19 PM

ധോണിയെ ‘ആനിമല്‍’ ആക്കി പുനരവതരിപ്പിച്ച് സന്ദീപ് റെഡ്‌ഡി വാങ്ക; കൈയടി നേടി എംഎസ്ഡിയുടെ പുതിയ പരസ്യചിത്രം, ഏറ്റെടുത്ത് ആരാധകര്‍

uploads/news/2025/03/770613/Untitled-5.jpg
MS Dhoni in EMotorad x Vanga (Image Source: Youtube)

ബോളിവുഡ് താരമായ രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സന്ദീപ് റെഡ്‌ഡി വാങ്കയുടെ സംവിധാനത്തിലെത്തിയ ആനിമല്‍. വയലന്‍സിന്റെ പേരില്‍ വിവാദത്തില്‍ നിറഞ്ഞെങ്കിലും ആക്ഷൻ ജോണറില്‍ കഥ പറഞ്ഞ സിനിമയില്‍ രണ്‍ബീർ നായകവേഷത്തില്‍ തിളങ്ങി. അത്രത്തോളം മികച്ചതായിട്ടാണ് രണ്‍ബീര്‍ സിനിമയിലുടനീളം അഭിനയിച്ചത്. രണ്‍ബീര്‍ അല്ലാതെ മറ്റൊരാളെ ആ നായക വേഷത്തില്‍ പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.
എന്നാല്‍ ഇപ്പോഴിതാ ‘ആനിമല്‍’ സ്റ്റൈലില്‍ ധോണി എത്തുന്ന പരസ്യ ചിത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നത്. ധോണിയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് സൈക്കിള്‍ കമ്പനിയായ ഇ മോട്ടോറാഡിന്റെ പരസ്യത്തിലാണ് രണ്‍ബീറിന്റെ രണ്‍വിജയ് സിംഗ് എന്ന കഥാപാത്രത്തെ ധോണി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ബീർ കാറില്‍ നിന്ന് ഇറങ്ങി തന്റെ സംഘത്തോടൊപ്പം റോഡ് മുറിച്ചുകടക്കുന്ന രംഗം പുനരവതരിപ്പിച്ചിട്ടുണ്ട്. ധോണിക്കൊപ്പം സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്.
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പരസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ധോണിയുടെ ലുക്കിനും പ്രകടനത്തിനും വലിയ കൈയടി ലഭിക്കുന്നുണ്ട്. പല തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ‘ധോണിയോട് സിനിമാ അഭിനയത്തില്‍ ഒരു കൈ നോക്കണം, ആനിമല്‍ രണ്ടാം ഭാഗത്തില്‍ ധോണിക്കും ഒരു വേഷം നല്‍കണം എന്ന് സന്ദീപ് റെഡ്ഡി വാങ്കയോട് പ്രേക്ഷകർ കമന്റുകളിലൂടെ അഭ്യർഥിക്കുന്നുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW