-->
ലക്നൗ: ഐപിഎല്ലില്‍ വിക്കറ്റിന് പിന്നില്‍ വീണ്ടും അത്ഭുതം കാട്ടിയിരിക്കുകയാണ് 43-ാം വയസില്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ താരം മികച്ച ത്രോ റൺ ഔട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പത്തൊമ്പതാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം.
ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്നിംഗ്സിലെ അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു ഈ അസാധാരണ വിക്കറ്റ്. പതിരാനക്കെതിരെ അബ്‌ദുള്‍ സമദ് സിംഗിളിനായി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് പാഞ്ഞപ്പോള്‍ ധോണി വിക്കറ്റ് കീപ്പിംഗ് പൊസിഷനില്‍ തന്നെ നിന്നുകൊണ്ട് . പന്ത് കൈക്കലാക്കിയ ധോണി ഗ്ലൗ പോലും ഊരാതെ ഉയർത്തി ബൗളിംഗ് എൻഡിലെ വിക്കറ്റിന് എറിയുകയായിരുന്നു. സമദിന് എന്താണ് സംഭവിച്ചത് എന്ന് പിടി പോലും നല്‍കാതെ നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബെയ്‌ല്‍സുകള്‍ ധോണിയുടെ അപ്രതീക്ഷിതവും അസാധാരണവുമായ ത്രോയില്‍ ഇളകി
What a run out dhoni Saab 🥵🥵🥵🥵 #LSGvsCSK pic.twitter.com/Y4Qg3AI1XQ— Ashish (@Ashish2____) April 14, 2025
ബാറ്റ് കൊണ്ടും എം എസ് ധോണി തിളങ്ങിയ ദിവസമായിരുന്നു ഇന്നലെ. ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ അഞ്ച് വിക്കറ്റ് വിജയം ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയപ്പോള്‍ 11 പന്തുകളില്‍ നാല് ഫോറുകളും ഒരു സിക്‌സും സഹിതം പുറത്താവാതെ 26 റണ്‍സുമായി ധോണി ഫിനിഷറായി. മാത്രമല്ല വിക്കറ്റിന് മുന്നിലെയും പിന്നിലെയും മികവിന് മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ധോണിയെ തേടിയെത്തി.
ഇതിന് മുമ്പ് ഈ സീസണിൽ തന്നെ രണ്ട് അത്ഭുത സ്റ്റമ്പിങ് താരം നടത്തിയിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സാൾട്ടിനെ പുറത്താക്കിയതും മുംബൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിനെ പുറത്താക്കിയതും 0.16 സെക്കൻഡിലെ റിഫ്ളക്സ് വെച്ചായിരുന്നു