Wednesday, March 11, 2026 Last Updated 5 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 09.40 AM

ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം - വീഡിയോ സോംഗ് എത്തി

uploads/news/2025/07/789526/sahasam-song.gif

ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു.യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെങ്കിലും ഈ ഗാനം ഏതൊരാൾക്കും ആസ്വദിക്കാവുന്നതാണ്.ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട് ഫെജോ , ഹിമ്മാ ഹിലാരി , നിന്നിതാ ഹിലാരി എന്നിവർ പാടിയ പറപറ പറ പറക്കണ പൂവേ ... പൂവേ ... പൂവേ ...പുവേ ... കളറാവട്ടെ...ചിരി... ചിരി... ചിരി.... ചിരിക്കണ ചുണ്ടേ...'പവറാവട്ടെ ....
എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്

ഓണ മൂഡിൽ എന്ന അനൗൺസോടെ എത്തുന്ന ഈ ഗാനം കേരളത്തിൻ്റെ പ്രധാന സ്ഥലങ്ങളെയൊക്കെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് ഗാനത്തിൻ്റെ ഒഴുക്ക്. മികച്ച നർത്തകൻ കൂടിയായ റംസാൻ മുഹമ്മദും ഗൗരി കൃഷ്ണയും, ലീഡുചെയ്യുന്ന ഈ ഗാനരംഗത്തിൽ നരേൻ, ശബരീഷ് വർമ്മ തുടങ്ങിയ അഭിനേതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യവും ഉണ്ട്.ഹ്യൂമർ, ത്രില്ലർ മൂഡിലൊരുക്കുന്ന ഈ ചിത്രത്തിൻ്റെ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനനുയോജ്യ മായ വിധത്തിൽത്തന്നെ യാണ് ഈ ഗാന രംഗം.സമൂഹമാധ്യമങ്ങളിലൂടെ ഈ ഗാനം ഇന്ന് യുവജനത ഏറ്റെടുത്തിരിക്കു
കയാണ്.ഓണക്കാലത്ത് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ, ബാബു ആൻ്റെണി , സജിൻ ചെറുകയിൽ , വിനീത് തട്ടിൽ, മേജർ രവി ഭഗത് മാനുവൽ, ജീവാ ജോസഫ്, ,കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ,ആൻ സലിം,
എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെഅജുവർഗീസും അവതരിപ്പിക്കുന്നു.തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.

ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ
സംഗീതം - ബിബിൻ ജോസഫ്.
ഛായാഗ്രഹണം - ആൽബി.
എഡിറ്റിംഗ് -കിരൺ ദാസ്.
കലാസംവിധാനം - സുനിൽ കുമാരൻ
മേക്കപ്പ് - സുധി കട്ടപ്പന
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ - യെല്ലോ ടൂത്ത്.
ആക്ഷൻ ഫീനിക്സ് പ്രഭു '
ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ '
എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല .

സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW