Saturday, March 14, 2026 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 03.13 PM

പ്ലം ഡിസൈന്‍ ഷര്‍ട്ടും പാന്റ്സും ഷൂവും ധരിച്ച് മോഹന്‍ലാല്‍, ഏത്തപ്പഴം ഔട്ട്ഫിറ്റില്‍ മമ്മൂട്ടി, ഓറഞ്ചില്‍ സുരേഷ്ഗോപി; ഇഷ്ടതാരങ്ങള്‍ എഐ വെറ്റൈറ്റി ഔട്ട്ഫിറ്റില്‍

uploads/news/2025/07/789269/Untitled-6.jpg
Malayalam celebrities in fruits outfit AI video (Image Source: Instagram)

ഇന്ന​ത്തെ ഡിജിറ്റല്‍ ലോകത്ത് നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ നിര്‍മ്മിക്കുന്ന അത്യന്തം യാഥാർത്ഥ്യമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. സെലിബ്രിറ്റികളുടെ എഐ വീഡിയോകളാണ് അക്കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. ​തങ്ങളിഷ്ടപ്പെടുന്ന സെലിബ്രിറ്റികളെ ഏതു രൂപത്തിലും ഭാവത്തിലും ഫാഷനബിളായും മാറ്റിയെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ എഐ വിദഗ്ധര്‍ പങ്കിടുന്നുണ്ട്.
മെറ്റ് ഗാല റെഡ് കാർപെറ്റില്‍ മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം എഐ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്. ഫഹദ് ഫാസില്‍, നിവിൻ പോളി, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരും ഗംഭീര ഗെറ്റപ്പില്‍ റെഡ് കാർപെറ്റില്‍ എത്തുന്നതായിരുന്നു വീഡിയോയില്‍.
ഇപ്പോഴിതാ അതിനു പിന്നാലെ ഒരു ഗംഭീര മേക്കോവര്‍ എഐ വീഡിയോയിലൂടെ തിളങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍. പഴങ്ങളുടെ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് താരങ്ങള്‍ വീഡിയോയിലെത്തുന്നത്. മോഹന്‍ലാലാണ് ആദ്യം വീഡിയോയില്‍ എത്തുന്നത്. പ്ലം അല്ലെങ്കില്‍ തക്കാളി ഡിസൈനിലുള്ള പാന്റും ഷർട്ടും ഷൂവും ധരിച്ചാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. വാഴപ്പഴത്തിന്റെ ഡിസൈനുള്ള വസ്ത്രം ധരിച്ചാണ് മമ്മൂട്ടി വരുന്നത്. പിന്നാലെ ഓറഞ്ച് പഴം ധരിച്ച് സുരേഷ് ഗോപി എത്തുന്നു. മുന്തിരിയുടെ ഡിസൈനുള്ള വസ്ത്രം ധരിച്ച് ദിലീപും, ചോളത്തിന്റെ ഡിസൈന്‍ വസ്ത്രത്തില്‍ ജയറാമും എത്തുന്നുണ്ട് വീഡിയോയില്‍. സെൻ എഐ മീഡിയ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കിട്ട വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍. രസകരമായ ഈ വീഡിയോയ്ക്ക് താഴെ തങ്ങള്‍ക്കിഷ്ടപ്പെട്ട ഔട്ട്ഫിറ്റ് ഏതാണെന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.

Ads by Google
Thursday 03 Jul 2025 03.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW