Friday, March 13, 2026 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 04.11 PM

‘ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി, ഞാന്‍ മാത്രമാണ് എന്റെ കുടുംബത്തില്‍ അവശേഷിക്കുന്നത്’; മോഹന്‍ലാല്‍

mohanlal

തന്റെ കുട്ടിക്കാലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുളള ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ അഭിനയജീവിതം തുടങ്ങിയത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നുവെന്ന് താരം പറഞ്ഞു. നാടകത്തില്‍ അഭിനയിച്ചപ്പോള്‍ താന്‍ ബെസ്റ്റ് ആക്ടര്‍ ആയിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ മൈ ജിഒവി പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് മോഹന്‍ലാല്‍ തന്റെ കുടുംബത്തെക്കുറിച്ചും അഭിനയത്തിന്റെ ആദ്യ നാളുകളെക്കുറിച്ചുമൊക്കെ മനസ്സുതുറന്നത്.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത്. സ്‌കൂളില്‍ ഒരു നാടകത്തിലാണ് അഭിനയിച്ചത്. അന്ന് ഞാന്‍ ആയിരുന്നു ബെസ്റ്റ് ആക്ടര്‍. വളരെ സാധാരണ രീതിയിലുളള ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.

എന്റെ അച്ഛന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു, വളരെ മികച്ചൊരു കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി. ഞാന്‍ മാത്രമാണ് എന്റെ കുടുംബത്തില്‍ അവശേഷിക്കുന്നത്. കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകത്തിലാണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ചത്.

അതില്‍ 90 വയസുളള ഒരു വൃദ്ധന്റെ കഥാപാത്രമായിരുന്നു എന്റേത്. പിന്നീട് 10 ാം ക്ലാസില്‍ നിന്നും കോളേജില്‍ നിന്നുമെല്ലാം ഞാന്‍ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ഞാന്‍ ഒരു മിഡില്‍ ക്ലാസ് സ്റ്റുഡന്റ് ആയിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ചെറിയ രീതിയില്‍ ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയുമൊക്കെ ചെയ്യുമായിരുന്നു.

എനിക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും വിചാരിച്ചിരുന്നില്ല സിനിമയില്‍ ഒരു നടനായി എത്തുമെന്ന്. അന്ന് എന്റെ സുഹൃത്തുക്കളാണ് സംവിധായകര്‍ക്ക് എന്റെ ബയോഡാറ്റ അയച്ചത്. അങ്ങനെയാണ് ഇപ്പോള്‍ താങ്കളുടെ മുന്നിലിരിക്കുന്നത്. മോഹന്‍ലാല്‍ പറഞ്ഞു.

Ads by Google
Thursday 12 Mar 2026 04.11 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW