Wednesday, March 25, 2026 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jul 2025 12.16 PM

ഹിന്ദി പറഞ്ഞാല്‍ പറ്റില്ല....മറാത്തി തന്നെ പറയണം ; കടക്കാരനെ കയ്യേറ്റം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

uploads/news/2025/07/789050/navanirman-sena.jpg

പൂനെ: മറാത്തിക്ക് പകരമായി ഹിന്ദി സംസാരിച്ചതിന് കടക്കാരനെ ആക്രമിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ അംഗങ്ങള്‍ എന്ന് കരുതുന്ന തിരിച്ചറിയപ്പെടാത്ത ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മിരാ ഭയാണ്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്ത് മീരാറോഡിലെ കാഷിമിരയിലെ പോലീസുകാരാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

കടയുടമ ബാബുലാല്‍ ഖിംജി ചൗധരി എന്നയാള്‍ക്കാണ് പരിക്കേറ്റത്. രാത്രി പത്തുമണിയോടെ തന്റെ കടയില്‍ എത്തിയ സംഘം കുടിക്കാന്‍ വെള്ളം ചോദിച്ചെന്നും ഇവരുടെ വസ്ത്രത്തില്‍ എംഎന്‍എസിന്റെ ചിഹ്നങ്ങള്‍ ഉണ്ടായിരുന്നതായി ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെട്ടെന്ന് കടയിലുള്ളവര്‍ ഹിന്ദിയില്‍ സംസാരിച്ചത് വലിയൊരു തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് മറാത്തി സംസാരിക്കുന്നില്ല എന്നാരോപിച്ച് ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. ഇവിടെ ജോലി ചെയ്യണമെങ്കില്‍ മറാത്തി അറിയണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറഞ്ഞു. അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്.

തന്റെ ജീവനക്കാരെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അവര്‍ മറാത്തി അത്ര ഒഴുക്കോടെ സംസാരിക്കാറിയിട്ടില്ല. എന്നിരുന്നാലും മഹാരാഷ്ട്രിയില്‍ മറാത്തി തന്നെ സംസാരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധം പിടിക്കുകയാണെന്നും ചൗധരി പറഞ്ഞു. മഹാരാഷ്ട്രയില്‍ എല്ലാ ഭാഷയിലും സംസാരിക്കുന്നവരുണ്ട്. എന്നാല്‍ മറാത്തി തന്നെ സംസാരിക്കണമെന്ന എങ്ങിനെ നിര്‍ബ്ബന്ധം പിടിക്കാനാകുമെന്നും ചോദിച്ചു. കടക്കാരന്റെ അസഹിഷ്ണുതയാണ് വഴക്കിന് കാരണമായതെന്നാണ് എംഎന്‍എസ് ഓഫീസ് പറയുന്നത്.

Ads by Google
Wednesday 02 Jul 2025 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW