-->
ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്വേത തിവാരി. ഇപ്പോള്‍ മക്കള്‍ക്കൊപ്പം മോറിഷ്യസില്‍ അവധിക്കാലം ആഘോഷിക്കുന്ന നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
കറുപ്പും വെളുപ്പും നിറങ്ങളിലുളള ബിക്കിനിയില്‍ ബീച്ചില്‍ അവധി ദിനം ആഘോഷിക്കുന്ന ശ്വേതയുടെ ഗ്ലാമറസ് ലുക്ക് ആരാധകരെ അത്ഭുതപ്പെടുത്തി. ' മാജിക് ബൈ ദ ബീച്ച്' എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
ശ്വേതയ്‌ക്കൊപ്പം മകള്‍ പലക് തിവാരിയും ബീച്ചില്‍ സ്റ്റൈലിഷ് ലുക്കിലായിരുന്നു. ചുവപ്പും വെളുപ്പും വരകളുളള ബിക്കിനിയിലാണ് പലക് എത്തിയത്. കറുത്ത ഷോര്‍ട്ട്‌സും ലേസ് ക്രോപ്പ് ടോപ്പും ചേര്‍ത്ത്, അവര്‍ ഒരു റിസോര്‍ട്ട് വെയര്‍ ലുക്കിലായിരുന്നു. '' ട്രോപിക്‌സ്''... എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയത്.
44-ാം വയസ്സിലും ശ്വേതയുടെ ഫിറ്റ്‌നസും യൗവനവുമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. '' 24 വയസ്സുളള മകള്‍ പലകിനെക്കാള്‍ ചെറുപ്പം'' എന്നാണ് ഒരു ആരാധകന്റെ കമന്റ്. ' ശരിക്കും സന്തൂര്‍ മമ്മി' എന്ന കമന്റും ചിത്രങ്ങള്‍ക്ക് താഴെ കാണാം.