Wednesday, March 11, 2026 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 01.53 PM

വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; നിലവിലെ ചികിത്സകള്‍ തുടരാന്‍ നിര്‍ദേശം

uploads/news/2025/07/788875/vs-achuthanandan-1.gif

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വി എസ്. ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഏഴ് സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘവും പരിശോധന നടത്തി.

സംഘം ചികിത്സ വിലയിരുത്തി. വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകള്‍ തുടരാനാണ് നിര്‍ദേശം. ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം വരുത്തും. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മെഡിക്കല്‍സംഘം എത്തിയത്. നേരത്തേ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കാണാന്‍ എത്തിയിരുന്നെങ്കിലും കാണാതെ മടങ്ങിപ്പോകുകയായിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.ഈ മാസം 23-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW