-->
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും ഇതിഹാസനേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനേയും മത്സരിപ്പിക്കാന്‍ എല്‍ഡിഎഫില്‍ ആലോചന. കായംകുളത്തോ മലമ്പുഴയിലോ മത്സരിപ്പിക്കണമെന്നതാണ് പാര്‍ട്ടിയിലെ ചര്‍ച്ചകള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ വി.എസ്. ഫാക്ടര്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്തുകയാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
അതേസമയം ഇക്കാര്യത്തില്‍ ഒരു വ്യക്തതയും വന്നിട്ടില്ല. എന്നാല്‍ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. ഫാക്ടര്‍ കൂടി വേണമെന്നും െകാണ്ടുവന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് എല്‍ഡിഎഫിലെയും സിപിഐഎമ്മിലെയും നേതൃത്വം കരുതുന്നത്. അരുണ്‍കുമാറിന്റെ വി.എസിന്റെ ജന്മദേശമായ ആലപ്പുഴയിലെ കായംകുളത്തോ വി.എസ്. 2001 മുതല്‍ എംഎല്‍എ ആയിരുന്ന മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ചര്‍ച്ചകള്‍. നിലവില്‍ കായംകുളത്തെ എംഎല്‍എ യു.പ്രതിഭയാണ്.