Wednesday, March 11, 2026 Last Updated 31 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 05.35 PM

കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

uploads/news/2025/06/788424/crime-images.gif
photo; representative image

കൊല്ലം : കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറിൽ ശ്രീനിവാസ പിള്ള, മകൻ വിഷ്ണു ശ്രീനിവാസ പിള്ള എന്നിവരാണ് മരിച്ചത്. അഭിഭാഷകനായ ശ്രീനിവാസപിള്ള മകനെ വെട്ടികൊന്നതിന് ശേഷം സമീപത്തുള്ള മുറിയിലെ ഫാനിൽ കെട്ടി തൂങ്ങുകയായിരുന്നു. വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്.

രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങൾ പഴക്കമുണ്ട്. അച്ഛനും മകനും മാത്രമാണ് അക്ഷയ നഗറിലുള്ള വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

ശ്രീനിവാസ പിള്ളയുടെ മകളും ഭാര്യയും തിരുവനന്തപുരത്താണ് താമസിക്കുന്നത്. സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW