Friday, March 13, 2026 Last Updated 48 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.41 AM

വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു ഇന്‍സ്‌റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അറസ്‌റ്റില്‍

uploads/news/2026/02/826514/1.jpg

തൃശൂര്‍: വിവാഹവാഗ്‌ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച കേസില്‍ ഇന്‍സ്‌റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അറസ്‌റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷി (38) നെയാണ്‌ തൃശൂര്‍ ൈക്രം ഡിറ്റാച്ച്‌മെന്റ്‌ വിഭാഗം പിടികൂടിയത്‌. മൂന്നു യുവതികള്‍ നല്‍കിയ പരാതിയാണു നടപടിക്ക്‌ ആധാരം. മുപ്പതോളം യുവതികളെ സമാനരീതിയില്‍ പീഡിപ്പിച്ചെന്നാണു പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ലഭിക്കുന്ന വിവരം.
സാമൂഹിക മാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം സ്‌ഥാപിച്ചശേഷം വിവാഹവാഗ്‌ദാനം നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. രഹസ്യമായി ചിത്രീകരിച്ച യുവതികളുടെ നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നത്‌ ഇയാളുടെ രീതിയായിരുന്നു. ഈ വീഡിയോകള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി യുവതികളില്‍നിന്ന്‌ ലക്ഷക്കണക്കിന്‌ രൂപയും സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു.

Ads by Google
Saturday 21 Feb 2026 09.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW