Thursday, March 12, 2026 Last Updated 33 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.36 PM

റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി പിടിയില്‍

uploads/news/2026/02/827118/k9c.jpg

മരട്‌: റെയില്‍വേ ട്രാക്കില്‍ യുവതിയെ കൊന്നുതള്ളിയ കേസില്‍ ഹൈക്കോടതി മുന്‍ ജീവനക്കാരന്‍ പിടിയില്‍. കോട്ടയം പൂവന്‍തുരുത്ത്‌ മൂലക്കളത്തില്‍ സുധ ബേബി(46)യുടെ മൃതദേഹമാണ്‌ റെയില്‍വേ ട്രാക്കില്‍ ഇന്നലെ കണ്ടെത്തിയത്‌.
ഹൈക്കോടതി മുന്‍ ജീവനക്കാരനായ വൈറ്റില പൊന്നുരുന്നി കണ്ടത്തില്‍ കെ.വി. ഷാജിയാണ്‌ മരട്‌ പോലീസിന്റെ പിടിയിലായത്‌. സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണമാണ്‌ പ്രതിയിലേക്ക്‌ എത്തിയത്‌. കാക്കനാടുനിന്നാണ്‌ പ്രതിയെ പിടികൂടിയത്‌. ഷാജിയും സുധയും ഏറെനാള്‍ സുഹൃത്തുക്കളായിരുന്നു. സംഭവസ്‌ഥലത്ത്‌ വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന്‌ അടിപിടിയില്‍ ഷാജി സുധയെ കൊന്ന്‌ ട്രാക്കില്‍ തള്ളുകയുമായിരുന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്നിന്‌ ഇതുവഴി കടന്നുപോയ അമൃത എക്‌പ്രസിലെ ലോക്കോ പൈലറ്റാണ്‌ വെറ്റില റെയില്‍വേ മേല്‍പാലത്തിനു സമീപം ട്രെയിന്‍ ഓടാത്ത പാളത്തില്‍ സ്‌ത്രീയുടെ ശരീരം കണ്ടത്‌.
അദ്ദേഹം ഉടന്‍ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു. പോലീസ്‌ നടത്തിയ പരിശോധനയിലാണു മരണം സംഭവിച്ചത്‌ ട്രെയിന്‍ തട്ടിയല്ലെന്നു കണ്ടെത്തിയത്‌.
പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സമീപം രക്‌തക്കറ കണ്ടെത്തിയതും മൃതദേഹത്തിനു സമീപത്തുനിന്നു മൊബൈല്‍ ഫോണ്‍ ലഭിച്ചതും നിര്‍ണായകമായി. ഇവ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ തിരിച്ചറിഞ്ഞ്‌ പ്രതിയിലേക്ക്‌ എത്തിയത്‌. തല ട്രാക്കിനോട്‌ ചേര്‍ന്നും ഉടല്‍ പുറത്തേക്ക്‌ തള്ളിയ നിലയിലുമാണ്‌ മൃതദേഹം കിടന്നിരുന്നത്‌. പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും ട്രാക്കിനു സമീപത്തേക്ക്‌ പോകുന്നതുമായ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണു പ്രതിയെ പെട്ടെന്ന്‌ തന്നെ പിടികൂടാന്‍ സഹായിച്ചത്‌.

Ads by Google
Tuesday 24 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW