Thursday, March 12, 2026 Last Updated 35 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 09.03 AM

എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവിന്റെ ആത്മഹത്യ ; കുഞ്ഞ് പീഡനത്തിനിരയായി

uploads/news/2026/02/825367/death.jpg

കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുഞ്ഞ് പീഡനത്തിനിരയായെന്ന് കണ്ടെത്തല്‍. മരണ ത്തിന് തൊട്ടുമുമ്പും കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയതായാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പോക്‌സോവകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തോളം കുഞ്ഞ് പീഡനത്തിനിരയായെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ 16 നായിരുന്നു മകളെയും അച്ഛനെയും മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മാതാവ് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വരുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സഹോദരന്റെ വീട്ടില്‍ പോയി കിടന്ന യുവതി പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ആരാണ് പീഡിപ്പിച്ചതെന്നത് കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. അസ്വാഭാവിക മരണത്തിനായിരുന്നു പോലീസ് കേസെടുത്തത്. മകളെ കിടക്കയില്‍ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെ നിഗമനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW