-->
അമ്പലപ്പുഴ: പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ. പുന്നപ്ര തെക്ക് പഞ്ചായത്ത് പണിക്കവേലി വീട്ടില്‍ വിഷ്‌ണു(32)വിനെയാണ് ആലപ്പുഴ അസിസ്‌റ്റന്റ സെഷന്‍സ് കോടതി ജഡ്‌ജി രേഖാ ലോറിയന്‍ ശിക്ഷിച്ചത്.
കേസിനാസ്‌പദമായ സംഭവം 2015 ഓഗസ്‌റ്റ് 16നായിരുന്നു. വൈകിട്ട് പുന്നപ്ര പറവൂര്‍ ഭാഗത്ത് ആയുധങ്ങളുമായി സംഘടിച്ചുനിന്ന ആളുകളെ പിടിക്കാന്‍ ചെന്ന സബ് ഇന്‍സ്‌പെക്‌ടര്‍ ആര്‍. സുമിത്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കൃഷ്‌ണന്‍, പ്രദീപ് എന്നിവരെ പ്രതി ഇരുമ്പ് പൈപ്പ്‌കൊണ്ട് ആക്രമിക്കുകയായിരുന്നു.
എസ്.ഐ. സുമിത്രന്റ വലതു കൈയുടെ അസ്‌ഥിക്കു പൊട്ടല്ലും മുറിവും ഉണ്ടായി. മറ്റു പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും പരുക്കേറ്റു. സംഭവസ്‌ഥലത്തുവച്ചുതന്നെ പ്രതിയെ പിടികൂടി സ്‌റ്റേഷനില്‍ ഹാജരാക്കിയിരുന്നു. പിന്നീട് റിമാന്‍ഡ് ചെയ്‌തു. ഈ കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രവീണ്‍ ഹാജരായി.