Sunday, March 15, 2026 Last Updated 31 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 04.23 PM

റണ്‍-അപ്പ് സമയത്ത് പോലും ഓടാറില്ലല്ലോ, പിന്നെങ്ങനെ എനിക്കൊപ്പം ഒളിച്ചോടുമെന്ന് ജസ്പ്രീത് ബുംറയോട് ഭാര്യ സഞ്ജന; ടോക്ക് ഷോയില്‍ ബുംറയെ ​ട്രോളി സഞ്ജന

uploads/news/2025/06/788421/Untitled-7.jpg
Jasprit Bumrah and wife Sanjana Ganesan (Image Source: X)

മുന്‍ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ഭാര്യ ഗീത ബസ്രയും അവതാരകരാകുന്ന പുതിയ ടോക്ക് ഷോയാണ് ‘ഹൂസ് ദി ബോസ്?’. സെലിബ്രിറ്റി ദമ്പതികളെ, പ്രത്യേകിച്ച് ക്രിക്കറ്റ് കളിക്കാരെയും അവരുടെ ഭാര്യമാരെയും കേന്ദ്രീകരിച്ചുള്ള ഈ ഷോ, അവരുടെ വ്യക്തിജീവിതവും അവരുടെ ബന്ധങ്ങളുടെ ചലനാത്മകതയും പര്യവേക്ഷണം ചെയ്യുക എന്ന ലക്ഷ്യം വച്ചുള്ളതാണ്.
ഈ ഷോയിലെ ആദ്യ എപ്പിസോഡിൽ രോഹിത് ശർമ്മയും ഭാര്യ റിതിക സജ്‌ദേഹുമാണ് എത്തിയത്. രണ്ടാം എപ്പിസോഡില്‍ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയും സ്‌പോർട്‌സ് ബ്രോഡ്കാസ്റ്ററും ബുംറയുടെ ഭാര്യയുമായ സഞ്ജന ഗണേശനുമാണ് എത്തുന്നത്.
ഇപ്പോഴിതാ ബുംറയും ഭാര്യയും എത്തുന്ന എപ്പിസോഡിന്റെ ട്രെയ്‌ലർ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ട്രെയിലറില്‍ ഇന്ത്യൻ മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് സഞ്ജനയോട് അവരും ജസ്പ്രീതും തമ്മിലുള്ള പ്രണയത്തെക്കുറിച്ച്‌ സംസാരിക്കുന്നത് കാണാം. ഹര്‍ഭജന്‍ സിംഗ് ചോദിക്കുന്നത്, ‘ഈ ആള്‍ (ജസ്പ്രീത് ബുംറ) എല്ലാവരെയും ക്ലീൻ ബൗള്‍ ചെയ്യുന്നു, അയാളെക്കാള്‍ മികച്ച യോർക്കർ ആരും എറിയുന്നില്ല. പക്ഷേ നീ എങ്ങനെയാണ് അവനെ ക്ലീൻ ബൗള്‍ ചെയ്തത്?’ എന്നാണ്.
വിവാഹത്തിന് മുമ്പ് താനും ജസ്പ്രീതും തമ്മില്‍ നടന്ന ഒരു രസകരമായ കഥയാണ് ഇതിന്റെ മറുപടിയായി സഞ്ജന പങ്കുവച്ചത്. ‘ജസ്പ്രീത് എന്നോട് നമുക്ക് ഒരുമിച്ച്‌ ഒളിച്ചോടാം’ എന്ന് പറഞ്ഞപ്പോള്‍, നീ റണ്‍-അപ്പ് സമയത്ത് പോലും ഓടാറില്ലല്ലോ എന്ന് ഞാൻ പറഞ്ഞു, പിന്നെ നീ എങ്ങനെ എന്നോടൊപ്പം ഓടും?’ എന്ന് ചോദിച്ചു. സഞ്ജനയുടെ പറച്ചില്‍ കേട്ട് ബുംറ ഞെട്ടി ഇരിക്കുന്നത് വിഡിയോയില്‍ കാണാം.
ട്രെയ്ലര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ആരാധകര്‍ ഏറ്റെടുത്ത ഈ വീഡിയോ കണ്ടിട്ട് ഈ എപ്പിസോഡ് എന്നാകും ഇറങ്ങുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
കരിയറിലും തിളങ്ങി നില്‍ക്കുകയാണ് ബുംറ. ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും ബൗളർമാരില്‍ പതിവ് പോലെ ബുംറ തിളങ്ങി. ഒന്നാം ഇന്നിങ്സില്‍ 5 വിക്കറ്റ് നേടിയ ബുംറ രണ്ടാം ഇന്നങ്സില്‍ വിക്കറ്റൊന്നും നേടിയില്ല. എങ്കിലും ബുംറയുടെ ബൗളിംഗിന് മികച്ച പ്രശംസ ലഭിക്കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW