-->
മാഞ്ചസറ്റര്‍ : ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടി. ലോക ഒന്നാം നമ്പർ ബൗളറായ ജസ്പ്രീത് ബുംറ കളിച്ചേൽക്കില്ല എന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. താരത്തിന് വിശ്രമം ആവശ്യമാണെന്ന് ബിസിസിഐ മെഡിക്കൽ ടീം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്. നാല് മത്സരം അവസാനിച്ചപ്പോൾ 2-1ന് ഇന്ത്യ പിറകിലാണ്. അവസാന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാം
ഒന്നാം ടെസ്റ്റിനു ശേഷം എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. തുടര്‍ന്ന് മൂന്നും നാലും ടെസ്റ്റുകള്‍ താരം കളിച്ചു. പരമ്പരയ്ക്ക് മുമ്പ്, ബുംറ അഞ്ച് മത്സരങ്ങളും കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ ബുംറ 33 ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു. ഒരു ഇന്നിങ്‌സില്‍ താരം എറിഞ്ഞതില്‍വെച്ച് ഏറ്റവും കൂടുതല്‍ ഓവറുകളായിരുന്നു ഇത്.
അതേസമയം നിര്‍ണായകമായ ഓവല്‍ ടെസ്റ്റില്‍ ആകാശ് ദീപ് പ്ലേയിങ് ഇലവനിലെത്തിയേക്കും. രണ്ടാം മത്സരത്തിൽ 10 വിക്കറ്റുമായി ഇന്ത്യയുടെ വിജയശിൽപികളിൽ ഒരാളായ ആകാശ് ദീപ് അവസാന ടെസ്റ്റിൽ തിരിച്ചെത്തും. കഴിഞ്ഞ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അൻഷുൽ കംബോജിന് പകരം ഇന്ത്യക്കായ അർഷ്ദീപ് സിങ് അരങ്ങേറ്റം നടത്തിയേക്കും. മുഹമ്മദ് സിറാജ് അവസാന മത്സരത്തിലും കളിക്കുമെന്നാണ് റിപ്പോർട്ട്.