Saturday, March 14, 2026 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 08.08 PM

ബുംമ്ര ഈസ് ബാക്ക്!; ലോർഡ്സിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ

uploads/news/2025/07/790566/10.gif
photo - twitter

ലോര്‍‍ഡ്സ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 387 റൺസിന് പുറത്ത്. 112.3 ഓവറിലാണ് ഇംഗ്ലണ്ട് 387 റൺസെടുത്തത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര ഇന്ത്യയ്ക്കായി 27 ഓവറിൽ 74 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് പ്രകടനവുമായി തിളങ്ങി. മുഹമ്മദ് സിറാജ്, നിതീഷ് റെഡ്ഡി എന്നിവർ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ദിനം ആദ്യ സെഷനില്‍ 271-7 എന്ന സ്കോറില്‍ പതറിയ ഇംഗ്ലണ്ടിനെ ജാമി സ്മിത്തിന്‍റെയും ബ്രെയ്ഡന്‍ കാര്‍സിന്‍റെയും അര്‍ധസെഞ്ചുറികളാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 199 പന്തിൽ 10 ഫോറുകൾ അടക്കം 104 റൺസാണ് റൂട്ട് നേടിയത് . റൂട്ടിനെ കൂടാതെ ബെൻ സ്റ്റോക്സ് (44), എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാനായില്ല.

251-4 എന്ന സ്കോറില്‍ രണ്ടാം ദിനം ആദ്യ സെഷനില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ട് ജസ്പ്രീത് ബുമ്രയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി സെഞ്ചുറി തികച്ചു. എന്നാല്‍ പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ജാമി സ്മിത്തിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്ലിപ്പില്‍ രാഹുല്‍ നഷ്ടമാക്കി. സിറാജിന്‍റെ പന്തില്‍ സ്മിത്ത് സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് രാഹുല്‍ കൈവിടുകയായിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ ജോ റൂട്ടിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു.

റൂട്ടിനെ പുറത്താക്കിയ അതേ ഓവറിൽ ബുമ്ര ക്രിസ് വോക്സിനെയും വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിലെ ലെത്തിച്ചതോടെ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ബുമ്ര ഇംഗ്ലണ്ടിനെ 271-7ലേക്ക് തള്ളിയിട്ടു. എന്നാല്‍ വീണുകിട്ടി ജീവന്‍ മുതലാക്കിയ ജാമി സ്മിത്തും ബെര്യ്ഡന്‍ കാര്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 300 കടത്തി. സാക്ക് ക്രൗളി (18), ബെൻ ഡക്കറ്റ് (23), ഒലി പോപ്പ് (44 ), ഹാരി ബ്രൂക്ക് (11 ) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് ഇന്നലെ നഷ്ടമായത്. 14-ാം ഓവറിലാണ് ആദ്യ രണ്ട് വിക്കറ്റുകളും വീണത്.

Ads by Google
Ads by Google
TRENDING NOW