Friday, March 13, 2026 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 01.00 PM

അന്താരാഷ്ട്ര യോഗ ദിനം; കുവൈത്ത് ഇന്ത്യന്‍ എംബസി യേഗ സംഘടിപ്പിച്ചു

YOGA

കുവൈത്ത്‌സിറ്റി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി മെഗാ യോഗ സെഷന്‍ സംഘടിപ്പിച്ചു.

YOGA

സാല്‍മിയ ബൊളിവാര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ വിദേശ നയതന്ത്രജ്ഞര്‍, സ്‌കൂളുള്‍, കോളജ് വിദ്യാര്‍ഥികള്‍, ഇന്ത്യന്‍ പ്രവാസികള്‍, യോഗ പ്രേമികള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ള 1500 ലധികം പേര്‍ പങ്കെടുത്തു.
YOGA

സമ്മേളനത്തെ അഭിസംബോധന ചെയ്ത അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക ദൈനംദിന ജീവിതത്തില്‍ യോഗയുടെ പ്രാധാന്യം വ്യക്തമാക്കി. ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിന് പങ്കെടുത്തവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
YOGA
YOGA

ഒ.സി.എ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ അല്‍ മുസല്ലം 'യോഗ'അംഗീകൃത കായിക ഇനമാണെന്ന് പരാമര്‍ശിച്ചു. സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന സ്ഥാപകന്‍ പത്മശ്രീ എച്ച്.ആര്‍. നാഗേന്ദ്ര, പത്മശ്രീ ഷൈയ്ഖ അലി അല്‍ ജാബെര്‍ അല്‍ സബഹ് എന്നിവര്‍ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരു പൊതു യോഗ പ്രദര്‍ശനവും നടത്തി.
YOGA

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് (ഐ.സി.സി.ആര്‍), ആയുഷ് മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി (ഒ.സി.എ) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
YOGA

2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു.

Ads by Google
Ads by Google
TRENDING NOW