-->
ലണ്ടന്‍ : ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുമായി ഇറാന്‍റെ സുപ്രധാന ചർച്ച .സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ജനീവയില്‍ വെച്ചാണ് ചര്‍ച്ച. സമാധാന ശ്രമങ്ങൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് നിർണായക ഇടപെടലുമായി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തേക്ക് വരുന്നത്.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളിലെ പ്രതിനിധികള്‍ ജനീവയില്‍ വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയുടെ ഫലമെന്തായിരിക്കും എന്ന കാര്യത്തിലാണ് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. ആണവ പരീക്ഷണങ്ങളില്‍ നിന്ന് പിന്മാറണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഇറാനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഇറാന്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം നിര്‍ണായകമായിരിക്കും.
ഇറാന്‍റെ സുപ്രധാന ചർച്ച.
അതേസമയം ഇസ്രയേലിനൊപ്പം ഇറാനെതിരായ ആക്രമണത്തില്‍ പങ്കുചേരുന്ന കാര്യത്തില്‍ തീരമാനമെടുക്കാന്‍ രണ്ടാഴ്ച ആവശ്യമായി വരുമെന്ന അമേരിക്കയുടെ നിലപാട്. ആക്രമണത്തില്‍ ഇസ്രയേലിനൊപ്പം ചേരുന്ന കാര്യത്തില്‍ തീരുമാനം വൈകിപ്പിച്ച അമേരിക്ക തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ പ്രതിനിധികള്‍ ഇറാനുമായി പലതവണ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ഇറാനെതിരായ യുദ്ധത്തില്‍ ഒറ്റയ്ക്ക് ജയിക്കാന്‍ സാധിക്കുമെന്ന് ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്.
നേരത്തെ ഇസ്രായേലി നഗരങ്ങളില്‍ ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചു.ഇസ്രായേലി നഗരങ്ങളില്‍ പതിച്ചതില്‍ ഒന്നിലേറെ ക്ലസ്റ്റര്‍ ബോംബുകള്‍ ഉണ്ടായിരുന്നുവെന്ന് സൈന്യം പറഞ്ഞു. ഇന്നലത്തെ ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 270 പേര്‍ക്കാണ് പരിക്കേറ്റത്. ബേര്‍ശേബാ ആശുപത്രിയില്‍ 71 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ആശുപത്രിയല്ല, സമീപത്തെ സൈനിക താവളമാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്‍ പറയുന്നു.