-->
വാഷിംഗ്ടണ്‍: മദ്ധ്യേഷ്യയില്‍ ആശങ്ക ഉയര്‍ത്തി ഇറാന് മേല്‍ നടത്തുന്ന ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ ശ്രദ്ധ ക്യുബയിലേക്കെന്ന് റിപ്പോര്‍ട്ട്. ക്യൂബയുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള മറ്റ് വിദേശനയ വിഷയങ്ങളിലേക്കും ശ്രദ്ധ തിരിക്കാന്‍ ഉദേശിക്കുന്നെന്ന സൂചന ട്രംപ് നല്‍കി. ഇറാനിലെ സംഘര്‍ഷം പരിഹരിച്ചുകഴിഞ്ഞാല്‍, ഹവാനയിലേക്ക് നയതന്ത്ര ശ്രമങ്ങള്‍ തിരിക്കുമെന്ന് പറഞ്ഞു.
മേജര്‍ ലീഗ് സോക്കര്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിയാമി സിഎഫിനെ ആദരിക്കുന്ന പരിപാടിയില്‍ വൈറ്റ് ഹൗസില്‍ സംസാരിച്ച ട്രംപ്, മിഡില്‍ ഈസ്റ്റിലെ യുദ്ധമാണ് നിലവില്‍ വാഷിംഗ്ടണിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് സൂചിപ്പിച്ചു. ഇറാനുമായുള്ള ഏറ്റുമുട്ടലിനെ പരാമര്‍ശിച്ചുകൊണ്ട് ഇത് ആദ്യം പൂര്‍ത്തിയാക്കട്ടെ എന്നാണ് ട്രംപ് പറഞ്ഞത്. വാഷിംഗ്ടണുമായി ഒരു കരാറിലെത്താന്‍ ക്യൂബയ്ക്ക് താല്‍പ്പര്യമുണ്ടെന്നും ബന്ധം മെച്ചപ്പെട്ടാല്‍ നിരവധി ക്യൂബന്‍ അമേരിക്കക്കാര്‍ക്ക് ദ്വീപിലേക്ക് മടങ്ങാന്‍ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ക്യൂബയുമായും അവിടുത്തെ ജനങ്ങളുമായും കൂടുതല്‍ അടുത്തബന്ധം പുലര്‍ത്തുന്നതിനെ അമേരിക്ക സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള നിലവിലുള്ള സംഘര്‍ഷത്തിന് തന്റെ ഭരണകൂടം മുന്‍ഗണന നല്‍കുന്നുണ്ടെന്നും ക്യൂബയുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള മറ്റ് വിദേശനയ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് മുമ്പ് അത് പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. മേജര്‍ ലീഗ് സോക്കര്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിയാമി സിഎഫിനെ ആദരിക്കുന്ന പരിപാടിയില്‍ വൈറ്റ് ഹൗസില്‍ സംസാരിച്ച ട്രംപ്, മിഡില്‍ ഈസ്റ്റിലെ യുദ്ധമാണ് നിലവില്‍ വാഷിംഗ്ടണിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് സൂചിപ്പിച്ചു.