Friday, March 13, 2026 Last Updated 33 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

ഡ്രോണ്‍ നിരോധനം ലംഘിച്ചവര്‍ പിടിയില്‍

ദോഹ: ഡ്രോണുകള്‍ പറത്തുന്നതിന്‌ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിച്ച അഞ്ചുപേര്‍ ഖത്തറില്‍ പിടിയില്‍.
നിരോധന ഉത്തരവ്‌ നിലനില്‍ക്കെ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ചതിനാണ്‌ ഇവരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കസ്‌റ്റഡിയിലെടുത്തത്‌. രാജ്യത്തിന്റെ സുരക്ഷയും സമാധാനാന്തരീക്ഷവും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ ഡ്രോണുകളുടെ ഉപയോഗത്തിന്‌ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്‌.
നിലവിലെ സാഹചര്യത്തില്‍ ഏതു വലിപ്പത്തിലുള്ളതോ സാങ്കേതികവിദ്യയിലുള്ളതോ ആയ ഡ്രോണുകള്‍ കൈവശം വയ്‌ക്കുന്നതും പറത്തുന്നതും കുറ്റകരമാണ്‌. ഡ്രോണ്‍ പറത്താന്‍ ശ്രമിക്കുകയോ അതിന്‌ സഹായം നല്‍കുകയോ ചെയ്യുന്നത്‌ നിയമലംഘനമായി കണക്കാക്കി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW