Wednesday, March 11, 2026 Last Updated 30 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

പുടിനെ ഫോണില്‍ വിളിച്ച്‌ ട്രംപ്‌

uploads/news/2026/03/829474/int2.jpg

മോസ്‌കോ: പശ്‌ചിമേഷ്യ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം. ഇറാന്‍ യുദ്ധം, യുൈക്രനില്‍ സമാധാന പുനഃസ്‌ഥാപനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തതായി റിപ്പോര്‍ട്ട്‌. പശ്‌ചിമേഷ്യ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ഉയരുന്ന ഊര്‍ജപ്രതിസന്ധി ലോകസമ്പദ്‌വ്യവസ്‌ഥയ്‌ക്കു ഭീഷണിയാണെന്നു പുടിന്‍ മുന്നറിയിപ്പു നല്‍കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇരുവരും തമ്മിലുള്ള ഈവര്‍ഷത്തെ ആദ്യ സംഭാഷണം.
ഇറാനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പുടിന്‍ സഹായം വാഗ്‌ദാനംചെയ്‌തതായി ഫേ്ലാറിഡയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോണള്‍ഡ്‌ ട്രംപ്‌ പറഞ്ഞു. യുൈക്രനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതാകും കൂടുതല്‍ പ്രയോജനപ്രദമെന്നു താന്‍ ചൂണ്ടിക്കാട്ടിയതായും അദ്ദേഹം വ്യക്‌തമാക്കി.
പുടിനെ ട്രംപ്‌ ഫോണില്‍ ബന്ധപ്പെട്ടതായി ക്രെംലിന്‍ സ്‌ഥിരീകരിച്ചു. ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള റഷ്യന്‍ നിര്‍ദേശങ്ങള്‍, യുൈക്രനിലെ സൈനിക സാഹചര്യം, വെനസ്വേലന്‍ സംഭവവികാസങ്ങള്‍ രാജ്യാന്തര എണ്ണ വിപണിയില്‍ സൃഷ്‌ടിക്കുന്ന പ്രതിഫലനം തുടങ്ങിയവ ചര്‍ച്ചയായതായി ക്രെംലിന്‍ അറിയിച്ചു.
ഇറാനെതിരായ യു.എസ്‌-ഇസ്രയേല്‍ സഖ്യത്തിന്റെ യുദ്ധം രാജ്യാന്തര ഊര്‍ജപ്രതിസന്ധിയിലേക്കു നയിക്കുമെന്ന്‌ പുടിന്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഹോര്‍മുസ്‌ കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഉടന്‍ നിലച്ചേക്കാം. ഇത്‌ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കും. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതിക്കാരും ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപവുമുള്ള രാജ്യം എന്ന നിലയില്‍, ദീര്‍ഘകാല സഹകരണത്തിലേക്ക്‌ മടങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ യൂറോപ്യന്‍ ഉപയോക്‌താക്കളുമായി വീണ്ടും സഹകരിക്കാന്‍ റഷ്യ തയാറാണെന്നും പുടിന്‍ പറഞ്ഞു.
രാജ്യാന്തര ഊര്‍ജ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ റഷ്യയ്‌ക്കുമേലുള്ള എണ്ണ ഉപരോധത്തില്‍ ഇളവു നല്‍കുന്നതു ട്രംപ്‌ ഭരണകൂടത്തിന്റെ പരിഗണനയിലാണ്‌. ഇതിലൂടെ വിപണികളില്‍ എണ്ണലഭ്യത ഉറപ്പാക്കാമെന്നും വില പിടിച്ചുനിര്‍ത്താമെന്നുമാണു പ്രതീക്ഷ. റഷ്യയില്‍നിന്ന്‌ താല്‍ക്കാലികമായി അസംസ്‌കൃത എണ്ണ വാങ്ങാന്‍ കഴിഞ്ഞയാഴ്‌ച ഇന്ത്യക്കു യു.എസ്‌. അനുമതി നല്‍കിയിരുന്നു.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW