Thursday, March 12, 2026 Last Updated 50 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 09.26 AM

ആദ്യ മണിക്കൂറില്‍ ആറ് ശതമാനം പോളിംഗ് ; മഴയും വോട്ടിംഗ് മെഷീനിലെ തകരാറും വിനയാകുന്നു

uploads/news/2025/06/786897/election.jpg

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ആദ്യ മണിക്കൂറില്‍ ആറ് ശതമാനമാണ് പോളിംഗ് നടന്നിരിക്കുന്നത്. പോളിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ബൂത്തുകളുടെ എണ്ണം കൂട്ടിയതും വ്യാപകമായി പെയ്യുന്ന മഴയുമാണ് പോളിംഗ് ബൂത്തുകളില്‍ തിരക്ക് കുറച്ചിരിക്കുന്നത്. വഴിക്കടവില്‍ മുന്ന് ബൂത്തുകളില്‍ യന്ത്രതകരാര്‍ മൂലം വോട്ടിംഗ് ഒരു മണിക്കൂര്‍ വൈകി.

ജോലിക്ക് പോകാനുള്ളവര്‍ വോട്ട് ചെയ്ത ശേഷം പോകുക എന്നത് ലക്ഷ്യമിട്ട് എത്തിയതിനാല്‍ ഇവിടെ തിരക്കുണ്ടായിരുന്നു. എന്നാല്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതോടെ അനേകരാണ് വോട്ട് ചെയ്യാതെ പോയത്. വഴിക്കടവിലെ 35 ാം നമ്പര്‍ ബൂത്തിലായിരുന്നു യന്ത്രത്തകരാര്‍. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ രണ്ടു സ്ഥാനാര്‍ത്ഥികളുടെ നേര്‍ക്കുള്ള ലൈറ്റ് തെളിയുന്നതായി കണ്ടെത്തുകയായിരുന്നു.

വഴിക്കടവ് മരുതാ ജിഎച്ച്എസില്‍ യന്ത്രത്തകരാര്‍ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടിംഗ് തുടങ്ങിയത്. പോളിംഗ് വൈകിയതിനാല്‍ പലരും ജോലിക്കും മറ്റും പോകേണ്ടിയിരുന്നവര്‍ മടങ്ങിപ്പോയി. ഇതോടെ വോട്ടിംഗ് ഒരു മണിക്കൂര്‍ വൈകി. രണ്ടുമുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മേഖലയാണ് ഇത്. 2016 ല്‍ 35 വോട്ട് മാത്രമാണ് എല്‍ഡിഎഫിന് ഇവിടെ കൂടുതല്‍ കിട്ടിയത്.

അതേസമയം 12 ബൂത്തുകളില്‍ മാത്രമാണ് ഇവിടെ എല്‍ഡിഎഫിന് മുന്‍തൂക്കമുള്ളത്. ബാക്കി മുഴുവന്‍ എതിരാളികളുടേതാണ്. ഇത്തവണ വലിയ രാഷ്ട്രീയ ചര്‍ച്ചകര്‍ നടന്ന മേഖല കൂടിയാണ്. 15 കാരന്റെ മരണം. വന്യമൃഗ ആക്രമണം, ആദിവാസി പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പ്രചരണത്തില്‍ ചര്‍ച്ചയുണ്ടായ മേഖലയാണ്. ഇടവിട്ട് പെയ്യുന്ന മഴ പോളിംഗ് കുറയ്ക്കുമോ എന്ന ആശങ്കയുണ്ടാക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW