Wednesday, March 25, 2026 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 12.34 PM

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

sonia-gandhi

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

'കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതയെ തുടര്‍ന്ന് ഗാസ്‌ട്രോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലാണ്.', പ്രസ്താവനയില്‍ പറഞ്ഞു.

ജൂണ്‍ മാസം ആദ്യം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരുന്നു. പതിവ് പരിശോധനയ്ക്കാണ് സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ഐജിഎംസി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അമന്‍ ചൗഹാന്‍ പറഞ്ഞിരുന്നു.

Ads by Google
Monday 16 Jun 2025 12.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW