-->
കുവൈത്ത്‌സിറ്റി: കുവൈറ്റിലെ മലയാളി കാല്‍പന്ത് പ്രേമികളുടെ സംഘടനയായ കെഫാക് സംഘടിപ്പിച്ച അന്തര്‍ജില്ലാ ലീഗ് മത്സരങ്ങളില്‍ തിരുവനന്തപുരം ജില്ല ജേതാക്കളായി.വാശിയേറിയ മത്സരത്തില്‍ തലസ്ഥാന നഗരിയുടെ ഫുട്‌ബോള്‍ ടീം-ജേര്‍സന്‍ ടിഫാക് (ട്രാവന്‍കൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ്) ഒരു ഗോളിനാണ് മലപ്പുറത്തിനെ പരാജയപ്പെടുത്തിയത്.
തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനക്കാരായി.കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് സ്‌പോര്ട്‌സ് മിഷിരിഫ് ഗ്രൗണ്ടിലായിരുന്നു മല്‍സരങ്ങള്‍.
അനന്തപുരിയുടെ ഫുട്‌ബോള്‍ സംഘടനയായ ടിഫാക്കിന് വേണ്ടി പ്രസിഡന്റ് ഹരിപ്രസാദ് മണിയന്‍, സെക്രട്ടറി മെര്‍വിന്‍ വര്‍ഗീസ്, ടീം ക്യാപ്റ്റന്‍ സെബാസ്റ്റ്യാന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫി കേഫാക് പ്രസിഡന്റ് സഹീര്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുന്നതേരി എന്നിവരില്‍ നിന്ന് സ്വീകരിക്കുകയുണ്ടായി.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരുവനന്തപുരത്തിന്റെ ക്ളീറ്റസ് ജൂസയെ തിരഞ്ഞെടുത്തു. ബെസ്റ്റ് ഡിഫെറെന്‍ഡര്‍- മലപ്പുറത്തിന്റെ റിയാസ് ബാബു. മികച്ച ഗോള്‍ കീപ്പര്‍-തൃശൂരിന്റെ സൈനുദ്ധീന്‍. ടോപ് സ്‌കോറര്‍-തൃശൂരിന്റെ സന്തോഷ് എന്നിവരെയും തിരഞ്ഞെടുത്തു.വ്യക്തിഗത ട്രോഫികള്‍ കെഫാക് പ്രതിനിധികളും വിശിഷ്ട വ്യക്തികളും ചേര്‍ന്ന്നല്‍കുകയുണ്ടായി.