Wednesday, March 11, 2026 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 05.05 PM

‘‘ട്യൂമറില്‍ നിന്ന് മുക്ത;11 ദിവസത്തെ ആശുപത്രിവാസം അവസാനിച്ചു;ആശുപത്രി ജീവനക്കാര്‍ക്കും പിന്തുണച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി...’’ ദീപിക കക്കര്‍

ഹിന്ദി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്ന ദീപിക കക്കര്‍ തനിക്ക് സ്റ്റേജ് 2 ലിവര്‍ ക്യാന്‍സറാണെന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ 14 മണിക്കൂര്‍ സര്‍ജറിക്കും 11 ദിവസത്തെ ആശു​‍പത്രി വാസത്തിനും ശേഷം വീട്ടിലേക്ക് തിരികെ പോയ സന്തോഷവും നന്ദിയും പങ്കിടുകയാണ് താരം.
Dipika Kakar, Dipika kakka about her health
Dipika Kakkar about her health condition (Image Source: Instagram)

ഹിന്ദി സീരിയല്‍ പ്രേക്ഷകര്‍ ഏറെ പരിചിതയായ താരമാണ് ദീപിക കക്കര്‍. സസുരൽ സിമ്ര കാ എന്ന ടിവി ഷോയിലെ സിമർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനപ്രിയമായ ദീപിക കക്കര്‍ നടനായ ഷൊയ്ബ് ഇബ്രാഹിമിനെയാണ് വിവാഹം ചെയ്തത്. ഝലക് ദിഖ്‌ല ജാ സീസൺ 8 ല്‍ ഇവര്‍ രണ്ടാളും പെയറായി മത്സരിച്ചിരുന്നു. പിന്നീട് ബിഗ് ബോസ് 12 ലും പങ്കെടുത്ത് ദീപിക വിജയിയായി. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും യാത്രകളും പങ്കിടാറുള്ള താരദമ്പതിമാര്‍ മകന്‍ റുഹാന്റെ വിശേഷങ്ങളും പങ്കിടാറുണ്ട്.
അടുത്തിടെയാണ് ദീപിക സ്റ്റേജ് 2 കരൾ കാൻസർ സ്ഥിരീകരിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്. മാസ്റ്റര്‍ ഷെഫിന്റെ സീസണില്‍ പങ്കെടുക്കുന്നതിനിടെയാണ് ദീപികയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ കരളിൽ ‘ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുള്ള’ ഒരു ട്യൂമർ കണ്ടെത്തിയത്, പിന്നീടത് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു.
പിന്നാലെ ദീപികയുടെ ആരോഗ്യത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഷൊയ്ബ് പങ്കിട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസവമാണ് ദീപികയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. 14 മണിക്കൂർ ഓപ്പറേഷൻ കഴിഞ്ഞ് ഐസിയുവിൽ നിന്ന് മാറ്റിയതായി ഷോയിബ് തന്റെ യൂട്യൂബ് വ്ലോഗുകളിലൂടെ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ലിവര്‍ കാന്‍സറിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിടുന്നു എന്ന സന്തോഷം പങ്കിടുകയാണ് ദീപിക. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിവരം പങ്കുവച്ചിരിക്കുന്നത്. ആശുപത്രിയില്‍ തനിക്ക് കരുത്തും പിന്തുണയും നല്‍കിയവര്‍ക്ക് നന്ദിയും കടപ്പാടും അറിയിച്ചാണ് ദീപികയുടെ കുറിപ്പ്.
‘‘11 ദിവസത്തെ ആശുപത്രിവാസം അവസാനിച്ചു. ഇപ്പോള്‍ വീട്ടിലാണ്. ട്യൂമറില്‍ നിന്ന് മുക്തയായി. എനിക്കറിയാം ഇത് ചികിത്സയുടെ ഭാഗമാണെന്ന്. ബാക്കി ചികിത്സ വരും കാലങ്ങളില്‍ തുടരും, മുന്നേ പറഞ്ഞത് പോലെ ഇതിനെ മറികടക്കാന്‍ എനിക്ക് കഴിയും. ചുറ്റിലും ഒരുപാട് നല്ല മനുഷ്യര്‍ ഉണ്ടായിരുന്നതിനാല്‍ ഈ 11 ദിവസങ്ങള്‍ പെട്ടെന്ന് കടന്നുപോയി. കാര്യങ്ങൾ സുഗമമായി നടന്നു...കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു, പക്ഷെ ആശുപത്രിയിലെ ആളുകള്‍ ഊഷ്മളതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു.
ഡോ. സോമനാഥ് ചതോപാധ്യായയും അദ്ദേഹത്തിന്റെ സംഘവും ഡോ. ​​കാഞ്ചൻ, ഡോ. നേഹ, ഡോ. സങ്കേത്, ഡോ. മനേക്, ഡോ. കവിത എന്നിവരിൽ നിന്ന് ആരംഭിക്കാം... അവർ അസാധാരണ ഡോക്ടർമാർ മാത്രമല്ല, മഹാന്മാരായ മനുഷ്യരുമാണ്... വളരെയധികം സ്നേഹത്തോടും സഹാനുഭൂതിയോടും കൂടി ട്രീറ്റ്മെന്റ് ചെയ്യുമ്പോൾ, രോഗിയുടെ സുഖം വേഗത്തിൽ സംഭവിക്കുന്നു, അത് വളരെയധികം ധൈര്യം നൽകുന്നു...
കൂടാതെ, എന്നെ ശ്രദ്ധിച്ച എല്ലാ സിസ്റ്റര്‍മാരും, ജീവനക്കാരും, അനസ്‌തെറ്റിസ്റ്റ് ഡോ. ശർമീള, ഐ.സി.യു. ഡോ. ബുഷ്‌റ, ഐ.സി.യു. സിസ്റ്റർമാരായ അക്ഷര, നൂപൂർ, പ്രഗതി, ശശിക, വാർഡ് സിസ്റ്റർമാരായ അനുപമ, ആഷ്‌ന, സിസ്റ്റർ ജിജിൻ, കൂടാതെ എന്നെ പരിചരിച്ച നേഴ്‌സുമാര്‍ക്കും, സഹായിക്കാന്‍ എത്തിയ സത്രീകള്‍ക്കും സഹായമായ സ്‌ത്രീ ജീവനക്കാർക്കും നന്ദി. ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. നിങ്ങളുടെ സ്‌നേഹവും കരുതലും കൊണ്ടാണ് എനിക്ക് ഇത്ര വേഗം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞത്. ...
നിങ്ങൾ എല്ലാവരും എന്നിൽ വർഷിച്ച സ്നേഹവും പ്രാർത്ഥനകളും അനുഗ്രഹങ്ങളുമാണ് എന്റെ ഏറ്റവും വലിയ ശക്തി. ഹൃദയത്തിൽ നിന്നുള്ള നന്ദി... നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ എനിക്ക് ഒരുപാട് ധൈര്യം ലഭിച്ചു...എന്റെ ചികിത്സ കൂടുതൽ സുഗമമായി നടക്കാൻ ദയവായി ഭാവിയിലും പ്രാർത്ഥിക്കുക...അതിലൂടെ പോകാനുള്ള ശക്തിയും എനിക്ക് ലഭിക്കട്ടെ... എല്ലാവർക്കും ഒരുപാട് സ്നേഹം...’’ എന്നാണ് ദീപിക കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് പോസ്റ്റ് പങ്കിട്ടത്. അവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

കരളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന പേരിൽ അറിയപ്പെടുന്ന ലിവർ കാൻസർ. ഇതാണ് ദീപികയെ ബാധിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ ദീപികയുടെ പിത്താശയത്തിൽ കല്ലുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയതായും ഷൊയ്ബ് പങ്കിട്ടിരുന്നു. കല്ല് കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ ദീപികയുടെ പിത്താശയവും നീക്കം ചെയ്തെന്നും ട്യൂമർ കാൻസർ ആയിക്കഴിഞ്ഞതിനാൽ കരളിൽ നിന്ന് ഒരു ചെറിയ ഭാഗം മുറിച്ചുമാറ്റേണ്ടി വന്നെന്നും താരം പങ്കുവച്ചു. കരൾ സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ള അവയവമാണെന്നും അതിനാൽ കാലക്രമേണ അത് സ്വയം സുഖപ്പെടുമെന്നും ഡോക്ടർമാർ പറഞ്ഞെന്നും ഷൊയ്ബ് പങ്കിട്ടിരുന്നു.

Ads by Google
Saturday 14 Jun 2025 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW