-->
ഹിന്ദി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ദീപിക കക്കര്‍. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായ ദീപിക അഭിനേതാവായ ഷോയ്ബിനെ വിവാഹം ചെയ്ത് ഒരു കുഞ്ഞിന്റെ അമ്മയായ ശേഷമാണ് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള താരദമ്പതിമാര്‍ ഇക്കഴിഞ്ഞ ദിവസം ഒരു നൊമ്പരവാര്‍ത്ത പങ്കിട്ടു. ദീപികയ്ക്ക് ലിവര്‍ ക്യാന്‍സറിന്റെ സെക്കന്റ് സ്റ്റേജാണെന്നാണ് ഇവര്‍ പങ്കുവച്ചത്.
ആരോഗ്യപരമായ കാരണങ്ങളാൽ സെലിബ്രിറ്റി മാസ്റ്റർചെ എന്ന റിയാലിറ്റി ഷോയിൽ നിന്ന് ദീപിക വിട്ടുനിന്നിരുന്നു. വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ദീപികയുടെ ആരോഗ്യം വഷളായത്. ഷോയിബാണ് ടെന്നീസ് ബോളിന്റെ വലിപ്പമുള്ള കരൾ ട്യൂമർ ഉണ്ടെന്നും അത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടിവരുമെന്നും സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചത്.
ഇപ്പോഴിതാ ദീപിക തന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്. തനിക്ക് രണ്ടാം ഘട്ട കാൻസർ ഉണ്ടെന്ന് കണ്ടെത്തിയെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും താന്‍ തിരിച്ചു വരുമെന്നുമാണ് ദീപിക കുറിച്ചത്.
‘‘നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ കുറച്ച് ആഴ്ചകൾ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു... എന്റെ വയറിന്റെ മുകൾ ഭാഗത്ത് വേദനയ്ക്കായി ആശുപത്രിയിൽ പോകുന്നത്... തുടർന്ന് എന്റെ കരളിൽ ഒരു ടെന്നീസ് ബോൾ വലുപ്പത്തിലുള്ള ട്യൂമർ രൂപപ്പെട്ടതായി കണ്ടെത്തി, ഇത് രണ്ടാം ഘട്ട രണ്ടാം ഘട്ട മാരകമായ (കാൻസർ) ആണെന്ന് കണ്ടെത്തി.. നമ്മൾ കണ്ടതും അനുഭവിച്ചതുമായ ഏറ്റവും പ്രയാസകരമായ സമയങ്ങളിലൊന്നായിരുന്നു അത്...
ഇതിനെ നേരിടാനും കൂടുതൽ ശക്തനാകാനും ഞാൻ എല്ലാവരും പോസിറ്റീവാണ്, ദൃഢനിശ്ചയമുള്ളവനാണ് ഇൻഷാ അല്ലാഹ്...എന്റെ മുഴുവൻ കുടുംബവും എന്റെ കൂടെയുണ്ട്.... നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൊണ്ട് ഞാൻ ഇതും മറികടക്കും... ഇൻഷാ അല്ലാഹ്
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തുക... ഒരുപാട് സ്നേഹം...ദീപിക...’’ എന്നാണ് താരം കുറിച്ചത്.
സഹപ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമെല്ലാം ദീപികയ്ക്ക് സ്നേഹവും പ്രാര്‍ത്ഥനകളും ആശംസകളുമൊക്കെ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. എല്ലാം മറി കടന്ന് ശക്തയായി തിരിച്ചുവരുമെന്നാണ് പലരും കുറിക്കുന്നത്.