-->
രാജ്യത്തെ നടുക്കിയ അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തില്‍ വേദന പങ്കുവെച്ച് ഗായകന്‍ എംജി ശ്രീകുമാര്‍.
'' ഓരോ ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും, ലാന്‍ഡ് ചെയ്യുമ്പോഴും,ഞാന്‍ ഒരുപാട് പ്രാര്‍ഥിക്കാറുണ്ട്. ഹാവ് എ സേഫ് ഫ്‌ലൈറ്റ്. എല്ലാവരെയും കാത്ത് കൊള്ളെണമേ. ഫ്‌ലൈറ്റില്‍ പോയവര്‍ പറഞ്ഞില്ലെങ്കിലും എന്നെപോലെയാകും എല്ലാ യാത്രക്കാരും, മനുഷ്യരും . ദൈവത്തെ വിളിച്ചു പോകും. ( എന്റെ കാര്യം) ഈ ഭൂമി കറങ്ങുന്ന അച്ചുതണ്ട് നിയന്ത്രിക്കുന്ന ഒരു അല്‍ഭുത്തപ്രതിഭാസം.,അതിനെ മറിച്ചു കടക്കാന്‍ ആര്‍ക്കും പറ്റില്ല. പ്രകൃതി അത് വേറെ. ഈ ദുരന്തം എനിക്ക് തന്ന ഷോക്ക്, വളരെ വലുതാണ്. എത്ര മോഹങ്ങള്‍, സ്വപ്നങ്ങള്‍, എല്ലാം എരിഞ്ഞടങ്ങി. ദുഃഖം....... ഒരേകാന്ത സഞ്ചാരി ആദരാഞ്ജലികള്‍'', എന്നാണ് എംജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നു. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മുഴുവന്‍ യാത്രക്കാരും മരിച്ചു. രമേശ് വിസ്വാഷ് കുമാര്‍ എന്നയാളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമര്‍ജന്‍സി എക്സിറ്റ് വഴിയാണ് രമേശ് രക്ഷപ്പെട്ടത്.