Thursday, March 12, 2026 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 01.41 PM

സ്വകാര്യ കമ്പിനികളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് യാത്രയ്ക്ക് മുമ്പ് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കി കുവൈത്ത്;തീരുമാനം ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കും

EXIT

കുവൈത്ത്‌സിറ്റി: സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് കുവൈത്തിന് പുറത്തുപോകാന്‍ എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു.
നിബന്ധന അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പബ്‌ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി.
പുതിയ നിബന്ധന പ്രാബല്ല്യത്തിലാകുന്നതോടെ എക്‌സിറ്റ് പെര്‍മിറ്റില്ലാതെ കുവൈത്തില്‍ നിന്ന് ഇതര രാജ്യങ്ങളിലേക്ക് വിദേശികള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല.

EXIT

എക്സിറ്റ് പെര്‍മിറ്റിനായി തൊഴിലാളികള്‍ സര്‍ക്കാറിന്റെ ഔദ്ദ്യോഹിക ഇലക്‌ട്രോണിക് ആപ്പ് സഹേല്‍ മുഖേന അപേക്ഷിക്കണം.അവിടെ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമകളില്‍ നിന്നാണ് ഔദ്യോഗിക എക്‌സിറ്റ് പെര്‍മിറ്റ് കരസ്ഥമാക്കണം.
തൊഴിലാളി സഹേല്‍ ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കുകയും തൊഴിലുടമ അത് ആപ്പ് മുഖേന അംഗീകരിക്കുകയും ചെയ്യണം.
EXIT

അടിയന്തര സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് വേണ്ടി തൊഴിലുടമയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.
നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നുവര്‍ക്ക് മാത്രമുണ്ടായിരുന്ന നിയന്ത്രണമാണ് സ്വകാര്യ മേഖലയിലേക്കും കൊണ്ടുവന്നിരിക്കുന്നത്.
നിയമം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും വിദേശികളുടെ യാത്രാവിവരങ്ങള്‍ നിരീക്ഷിക്കാനുമുള്ള ശ്രമങ്ങളുടെഭാഗമാണ്.

Ads by Google
Ads by Google
TRENDING NOW