Wednesday, March 11, 2026 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 11.09 AM

ഗായിക മംഗ്ലിയുടെ ജന്മദിനപാര്‍ട്ടിയില്‍ പോലീസ് റെയ്ഡ്, മദ്യവും മയക്കുമരുന്നും പിടികൂടി; ആരോപണം നിഷേധിച്ച് ഗായിക

party, over

ഹൈദരാബാദ്: പ്രശസ്ത തെലുഗു ഗായിക മംഗ്ലി ( സത്യവതി രാത്തോഡ്) ജൂണ്‍ 10ന് ചെവെല്ലയി െത്രിപുര റിസോര്‍ട്ടില്‍ നടത്തിയ ജന്മദിനപാര്‍ട്ടിയില്‍ പോലീസ് റെയ്ഡ്. റെയിഡിന് പിന്നാലെ പാര്‍ട്ടിയില്‍ മദ്യം അനധികൃതമായി വിതരണം ചെയ്ത് പിടിക്കപ്പെട്ടെന്നും, മയക്കുമരുന്ന് ഉപയോഗം നടന്നുവെന്നും വാര്‍ത്തകള്‍ വന്നു.മംഗ്ലി എന്നാല്‍ ഈ കാര്യങ്ങള്‍ നിഷേധിച്ചുവെന്നാണ് ലെതങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചേവെല്ലയിലെ ഈര്‍ലപളളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ത്രിപുര റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടി, സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനുളള ചെറിയ ഒത്തുചേരലായിരുന്നു എന്നാണ് ഗായിക പറയുന്നത്. എന്നാല്‍, പോലീസ് നടത്തിയ പരിശോധനയില്‍ അനധികൃത വിദേശ മദ്യവും പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു വ്യക്തിയില്‍ നിന്നും മരിജുവാനയും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് മംഗ്ലിയ്ക്കും റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ശിവരാമ കൃഷ്ണനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

'ഈ ഒത്തുചേരല്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷം പങ്കുവെക്കാനുള്ള ഒരു അവസരമായിരുന്നു. നിയമലംഘനം നടന്നുവെന്ന ആരോപണങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു' വാര്‍ത്തകള്‍ വന്നതിന് പിറ്റേദിവസം മംഗ്ലി മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് പരിശോധനയില്‍ കണ്ടെടുത്ത മരിജുവാന ഒരു വ്യക്തിയുടെ കൈവശം മാത്രമായിരുന്നുവെന്നും, ആഘോഷത്തിന്റെ ഭാഗമല്ല അതെന്ന് കരുതുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

നിയമനടപടികള്‍ പുരോഗമിക്കുമ്പോള്‍, മഗ്ലിയും റിസോര്‍ട്ട് അധികൃതരും പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW