-->
യേശുദാസിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഗായകന്‍ കാര്‍ത്തിക് ദേവരാജ്. യുഎസിലെ യേശുദാസിന്റെ വീട്ടില്‍വച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ കാര്‍ത്തിക് ദേവരാജ് തെന്നയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ' അമൂല്യമായ 45 മിനിറ്റ് സംഭാഷണം' എന്ന അടിക്കുറിപ്പോടെയാണ് കാര്‍ത്തിക് ചിത്രം പങ്കുവെച്ചിരിക്കുന്നത്. യേശുദാസും കാര്‍ത്തിക്കിനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രം ഇതിനോടകം വലിയ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഇത്രയും സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. സംഗീത പരിപാടിയ്ക്കായി യുഎസില്‍ എത്തിയതായിരുന്നു കാര്‍ത്തിക്ക് ദേവരാജ്. യേശുദാസിനോട് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെടുന്ന കമന്റുകളും പോസ്റ്റിനു താഴെ കാണാം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. എന്നാല്‍ 85-ാം വയസ്സിലും വീട്ടില്‍ സംഗീത പരിശീലനം മുടങ്ങാതെ തുടരുന്നുണ്ട്.