Wednesday, March 11, 2026 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 01.31 PM

' ഇതേ സ്ഥലത്തായിരുന്നു ഞങ്ങളുടെ ബസ്സും അപകടത്തില്‍ പെട്ടത്' ; ഷൈനെതിരായ നെഗറ്റീവ് കമന്റുകള്‍ക്കെതിരെ സ്‌നേഹ ശ്രീകുമാര്‍

has, online

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് താഴെ നിരവധി പേരാണ് നെഗറ്റീവ് കമന്റുകളുമായി എത്തുന്നത്. ഷൈന്റെ കഞ്ചാവ് കേസ് അടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരവധി പേര്‍ ഈ വാർത്തയ്ക്ക് നെഗറ്റീവ് കമന്റുകളിടുന്നത്. ഇത്തരക്കാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി സ്‌നേഹ ശ്രീകുമാര്‍. ഷൈന് അപകടം ഉണ്ടായ അതേ സ്ഥലത്ത് വെച്ച് മുന്‍പ് തങ്ങള്‍ സഞ്ചരിച്ച വാഹനവും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും സ്‌നേഹ ശ്രീകുമാര്‍ പറയുന്നു.

സ്നേഹ ശ്രീകുമാർ പങ്കുവെച്ച കുറിപ്പ് വായിക്കാം:

''വളരെ ദുഃഖകരമായ വാർത്ത... ആദരാഞ്ജലികൾ. സേലത്തിനടുത്തു ധർമ്മപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങിനെ മാറിയെന്നു അറിഞ്ഞൂടാ.. ഈ വാർത്തയും ഞെട്ടിക്കുന്നത് ആണ്.ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്.. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലെ എന്ന് ചോദിക്കുന്നവർക്കായി, അങ്ങിനെ അല്ല. അങ്ങിനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്.. തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്.. ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത്..''

Ads by Google
Ads by Google
LATEST NEWS
TRENDING NOW