Thursday, March 12, 2026 Last Updated 24 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 01.27 PM

ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഫ്രാന്‍സിനെ മറികടന്നു ; സ്‌പെയിന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍

uploads/news/2025/06/784977/spain.jpg

ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന സ്പെയിനും ഫ്രാന്‍സും തമ്മിലുള്ള നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ 5-4 ന് ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍. ഞായറാഴ്ചത്തെ ഫൈനലില്‍ പോര്‍ച്ചുഗലുമായി കളിക്കുന്ന സ്‌പെയിന്‍, കഴിഞ്ഞ നേഷന്‍സ് ലീഗും യൂറോ 2024ലും നേടിയ തുടര്‍ച്ചയായ മൂന്നാം യുവേഫ ടൂര്‍ണമെന്റ് വിജയത്തിനായി ഒരുങ്ങുകയാണ്. വമ്പന്‍ പോരാണ് ഇരു ടീമുകളും തമ്മില്‍ നടന്നത്.

മത്സരത്തില്‍ മൊത്തം 40 ഷോട്ടുകള്‍, 17 ഓണ്‍ടാര്‍ഗറ്റ്, ഒമ്പത് ഗോളുകള്‍ എന്നിങ്ങനെയുള്ള ഡീറ്റെയ്ല്‍സ് മത്സരത്തിന്റെ വീറും വാശിയും വയക്തമാക്കുന്നു. സ്‌പെയിന്‍ 4-0 നും 5-1 നും മുന്നിലെത്തിയ മത്സരമാണ് ഒടുവില്‍ സ്‌കോര്‍ 5-4 ല്‍ അവസാനിച്ചത്. അടുത്ത വേനല്‍ക്കാലത്ത് വരാനിരിക്കുന്ന ലോകകപ്പില്‍ അവര്‍ പ്രിയങ്കരരാണ്, പട്ടികയില്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനത്താണ്. ഈ വേനല്‍ക്കാലത്ത് 18 വയസ്സ് തികയുന്ന ലാമിന്‍ യമാല്‍ സ്‌പെയിനിനായി രണ്ട് തവണ വലകുലുക്കി.

നിക്കോവില്യംസിന്റെ ഗോളോടെയാണ് സ്‌പെയിന്‍ തുടങ്ങിയത്. പിന്നാലെ മികേല്‍ മെറീനോയും ഒടുവില്‍ പെഡ്രിയും ഗോള്‍ നേടിയപ്പോള്‍ 67 മിനിറ്റ് കൊണ്ട് സ്‌പെയിന്‍ കളി ജയിക്കാന്‍ ആവശ്യമായത് എല്ലാം ചെയ്തുവെച്ചു. ക്ലബ്ബ് ടീമായ ബാഴ്സലോണയ്ക്കായി 25 ഗോളുകള്‍ കൂട്ടിച്ചേര്‍ത്ത യമാല്‍ ഇപ്പോള്‍ തന്റെ രാജ്യത്തിനായി ആറ് ഗോളുകളും നേടിക്കഴിഞ്ഞു. 4 - 0 ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഫ്രാന്‍സിന്റെ തിരിച്ചുവരവ്. കിലിയന്‍ എംബാപ്പേ 59 ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും ആദ്യഗോള്‍ നേടി. രാജ്യത്തിനായി ഗോളുകളില്ലാതെ ഏഴു മത്സരങ്ങള്‍ക്ക് ശേഷമാണ് എംബാപ്പേ ഗോള്‍ നേടിയത്. എന്നാല്‍ തൊട്ടുപിന്നാലെ യമാല്‍ സ്‌പെയിന്റെ വിജയം ഉറപ്പാക്കി അഞ്ചാം ഗോള്‍ 67 ാം മിനിറ്റില്‍ നേടി.

എന്നാല്‍ അതുകഴിഞ്ഞപ്പോള്‍ കണ്ടത് ഫ്രാന്‍സ് മുന്ന് ഗോളുകള്‍ സ്‌പെയിന്റെ വലയില്‍ എത്തിക്കുന്നതായിരുന്നു. ഫ്രാന്‍സിന്റെ യുവതാരം റയാന്‍ ചെര്‍ക്കിയും ഡാനി വിവിയനും റന്‍ഡാല്‍ കോളോ മുവാനിയും ഗോള്‍ നേടിയെങ്കിലും ഈ സമയത്തിനുള്ളില്‍ സ്‌പെയിന്‍ ചെയ്യാനുള്ള തെല്ലാം ചെയ്തു വെച്ചിരുന്നു. കൈലിയന്‍ എംബാപ്പെ ഏഴ് അന്താരാഷ്ട്ര മത്സരങ്ങള്‍ ഒരു ഗോളും കൂടാതെ അവസാനിപ്പിച്ചപ്പോള്‍ ഫ്രാന്‍സിന് പ്രതീക്ഷയുടെ തിളക്കം വന്നു.

Ads by Google
Ads by Google
TRENDING NOW