Wednesday, March 11, 2026 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 02.08 PM

പാക്കിസ്ഥാന്‍ വീസ നല്‍കിയില്ല; അമ്മ മരിച്ചപ്പോള്‍ അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ലെന്ന് അദ്‌നാന്‍ സമി

uploads/news/2025/06/784605/adnan-swami.gif

പാക്കിസ്ഥാന്‍ വീസ നല്‍കാതിരുന്നതിനാല്‍ അമ്മ മരിച്ചപ്പോള്‍ അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തി ഗായകന്‍ അദ്‌നാന്‍ സമി. പാക്കിസ്ഥാനില്‍ ജനാധിപത്യം ഇല്ലെന്നും എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ അട്ടിമറിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' പാക്കിസ്ഥാനിലേക്ക് പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഇന്ത്യയിലെ അധികൃതര്‍ യാതൊരു തടസവും പറഞ്ഞില്ല. അമ്മ മരിച്ചതല്ലേ, തീര്‍ച്ചയായും പോയി കാണണമെന്ന് പറഞ്ഞു. എന്നാല്‍ വീസയ്ക്ക് അപേക്ഷിച്ചെങ്കിലും പാക്കിസ്ഥാന്‍ അത് നിഷേധിച്ചു. എന്റെ അമ്മ മരിച്ചുപോയി എന്ന് പറഞ്ഞിട്ടും അവര്‍ വീസ തരാന്‍ തയാറായില്ല. എനിക്ക് പാക്കിസ്ഥാനിലേക്ക് പോകാന്‍ കഴിഞ്ഞില്ല. വീഡിയോ കോളിലൂെടയാണ് അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ കണ്ടത്', അദ്‌നാന്‍ സമി പറഞ്ഞു.

ഒരു പൗരനെന്ന് നിലയില്‍ താന്‍ ഇന്ത്യയോട് കടെപ്പട്ടിരിക്കുന്നു എന്നും അദ്‌നാന്‍ സമി പറഞ്ഞു. തന്റെ കഴിവ് സംഗീകരിക്കുകയും പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്ത ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016 ലാണ് അദ്‌നാന്‍ സമി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നത്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനില്‍ ജനിച്ച സമി, 2015ലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കുന്നത്. തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ പൗരത്വം ലഭിക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW