-->
കുവൈത്ത്സിറ്റി: ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അല്‍-മുഷാര്‍ജിയുമായി ചര്‍ച്ച നടത്തി. ഭീകരതയെ ചെറുക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രതിനിധി സംഘം അല്‍-മൗഷര്‍ജിയോട് വിശദീകരിച്ചു.കുവൈത്തിലെ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രതിനിധി സംഘം കൂടികാഴ്ച്ച നടത്തി. കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ ഗ്രാന്റ് മോസ്‌കിലും സംഘം സന്ദര്‍ശനം നടത്തി. വൈകീട്ട് ഇന്ത്യന്‍ എംബസിയില്‍ വെച്ച് ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി സംഘം സംവദിക്കും .എം.പി ബൈജയന്ത് പാന്‍ഡേ നയിക്കുന്ന സംഘത്തില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 8 അംഗങ്ങളാണ് ഉള്ളത്.
[IMG]
എംപിമാരായ നിഷികാന്ത് ദുബെ ഫാങ്നോണ്‍ കൊന്യാക്, രേഖ ശര്‍മ,എ.ഐ.എം.ഐ.എം. എം. പി അസദുദ്ദീന്‍ ഒവൈസി, രാജ്യ സഭാഗമായ സത്‌നാം സിംഗ് സന്ധു,ജമ്മു കാശ്മീര്‍ മുന്‍ മുഖ്യ മന്ത്രി ഗുലാം നബി ആസാദ്, മുന്‍ വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശൃംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.ഇന്ത്യന്‍ സ്ഥാനപതി ഡേ:ആദര്‍ശ് സ്വൈകയും ചര്‍ച്ചകളില്‍ സന്നിഹിതനായിരുന്നു.
[IMG]
രാഷ്ട്രസേവനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരാത്മാക്കളെ ആദരിച്ചുകൊണ്ട് സര്‍വകക്ഷി പ്രതിനിധി സംഘം ഇന്ത്യന്‍ എംബസിയിലെ ശിലാഫലകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കുവൈത്തിലെ ചരിത്രപ്രസിദ്ധമായ മസ്ജിദുല്‍ കബീര്‍ സംഘം സന്ദര്‍ശിച്ചു.