Friday, March 13, 2026 Last Updated 11 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 11.37 AM

എനിക്കിത് സ്വപ്‌നനിമിഷം; കിലി പോളിനൊപ്പം റിമി ടോമി; ചിത്രങ്ങള്‍

rimi-tomy
photo-www.instagram.com/rimitomy/

മലയാളം പറഞ്ഞ ടാര്‍സാനിയക്കാരന്‍ കിലി പോള്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് എത്തിയിരുന്നു. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു അദ്ദേഹം എത്തിയത്. സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം കിളിയെക്കുറിച്ച് വാചാലരായിരുന്നു. ഇപ്പോഴിതാ കിലിയെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗായിക റിമി ടോമി.

മൈ ഡ്രീം കം ട്രൂ എന്നായിരുന്നു കിലിയോട് റിമി പറഞ്ഞത്. ഇതുപോലെയൊരു വേദിയില്‍ വരാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു എന്നായിരുന്നു കിലിയുടെ പ്രതികരണം.

ലാംഗ്വേജ് ഒരു പ്രശ്‌നമില്ലാത്തത് പോലെ തോന്നുന്നു. പാട്ട് മാത്രമല്ല, കൊഞ്ചിക്കൊഞ്ചി എന്ന ഗാനത്തിനൊപ്പമായി ചുവടുവെച്ചിരുന്നു ഇരുവരും. അടിപൊളിയെന്നായിരുന്നു മധുവിന്റെ കമന്റ്.

ടാര്‍സാനിയക്കാരന്റെ പേര് കിലി പോള്‍. എനിക്കിപ്പോള്‍ ശരിക്കും കിളി പോയെന്നായിരുന്നു റിമി പറഞ്ഞത്. കിലിയുള്‍പ്പടെ എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

ബിന്നിക്കൊപ്പമായി സംഗീതം പഠിക്കാനും കിലിയുണ്ടായിരുന്നു. അയ്യോ, എന്റെ സ്റ്റുഡന്റ് എന്നായിരുന്നു ബിന്നിയുടെ കമന്റ്. അടിയൊരു കിലി പൂക്കുറ്റി എന്നും കിലി പറയുന്നുണ്ടായിരുന്നു.

സോഷ്യല്‍മീഡിയയിലൂടെയായി കിലിക്കൊപ്പമുള്ള ചിത്രങ്ങള്‍ റിമി ടോമി പങ്കുവെച്ചിരുന്നു. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരായിരുന്നു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

മലയാളികള്‍ക്ക് പ്രത്യേകമായൊരു സ്‌നേഹമുണ്ട് എന്നോട്. വളരെ മുന്‍പേ അത് മനസിലാക്കിയതാണ്. ഇപ്പോള്‍ ഇവിടേക്ക് വന്നപ്പോള്‍ എല്ലാവരും അത് പ്രകടിപ്പിക്കുന്നു എന്നും കിലി പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW