Sunday, March 15, 2026 Last Updated 44 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 01.56 PM

കാന്‍ വേദിയില്‍ ശ്രദ്ധേയമായി ആലിയയുടെ ഔട്ട്ഫിറ്റ്

alia-bhatt-
photo-www.instagram.com/aliaabhatt/

കാന്‍ അരങ്ങേറ്റത്തില്‍ ആദ്യ ലുക്കില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ആലിയ ഭട്ട്. ഷിയാപരെല്ലിയുടെ പേസ്റ്റ്ല്‍ ഗൗണില്‍ നിന്ന് ഫ്രഞ്ച് റിവേരിയയുടെ ഗൂച്ചി ത്രീ പീസ് സെറ്റ് വരെ ആലിയ കാര്‍പെറ്റ് ലുക്കില്‍ തിളങ്ങി.

ഇതില്‍ ഏറ്റവും ശ്രദ്ധേയവും സംസാരവിഷയമായതും ആലിയയുടെ അവസാനത്തെ ഔട്ട്ഫിറ്റാണ്. ഗൂച്ചിയുടെ കസ്റ്റം മെയ്ഡ് ഷിയര്‍ ഔട്ട്ഫിറ്റ് ഒറ്റക്കാഴ്ചയില്‍ മോഡേണ്‍ സാരിയാണെന്ന് ആര്‍ക്കും തോന്നിപ്പോകും.

ഗൂച്ചിയുടെ സിഗ്‌നേച്ചര്‍ ജിജി മോണോഗ്രാമില്‍ സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ പതിപ്പിച്ച എംബ്രോയിഡറി വര്‍ക്കുകളോടു കൂടിയതാണ് ഈ ഔട്ട്ഫിറ്റ്. ഇന്ത്യന്‍ ട്രെഡീഷ്ണല്‍ വസ്ത്രധാരണവും മോഡേണ്‍ ഫാഷനും സംയോജിപ്പിച്ചതാണ് ഈ ലുക്ക്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW