Thursday, March 12, 2026 Last Updated 38 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.09 AM

വനിതാദിനത്തില്‍ ആലിയയ്ക്ക് ആശംസയുമായി റാഹയും, രണ്‍ബീറും; ആശംസാ കാര്‍ഡിന്റെ ചിത്രം പങ്കുവെച്ച് താരം

-alia-bhatt-
photo-www.instagram.com/aliaabhatt/

വനിതാദിനത്തില്‍ മകളും ഭര്‍ത്താവും നല്‍കിയ സര്‍പ്രൈസ് പങ്കുവെച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. കുഞ്ഞു റാഹ പിതാവ് രണ്‍ബീറിന്റെ സഹായത്തോടെ എഴുതി തയാറാക്കിയ ആശംസാ കാര്‍ഡിന്റെ ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.

അമ്മയ്ക്ക് റാഹയുടെയും പപ്പയുടെയും വനിതാദിനാശംസകള്‍ എന്നായിരുന്നു സന്ദേശം. ലളിതവും എന്നാല്‍ ഹൃദയസ്പര്‍ശിയുമായ ആ പ്രവൃത്തി ആലിയയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കി. കാര്‍ഡിന്റെ ചിത്രം പങ്കുവെക്കുന്നതോടൊപ്പം വൈകാരികമായൊരു കുറിപ്പും നടി ചേര്‍ത്തു.

-alia-bhatt-

നമ്മുടെ പെണ്‍മക്കളെ നമുക്ക് പഠിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം സ്വയം അറിയുക, സ്വയം വിശ്വസിക്കുക, അവര്‍ ആരായിത്തീരുന്നുവെന്ന് ആഘോഷിക്കുക എന്നതാണ് , ആലിയയുടെ വാക്കുകള്‍.

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2022 ഏപ്രിലിലായിരുന്നു രണ്‍ബീറും ആലിയയും വിവാഹിതരായത്. അതേവര്‍ഷം നവംബറിലായിരുന്നു മകള്‍ റാഹയുടെ ജനനം. 2023 ക്രിസ്മസ് ദിനത്തിലായിരുന്നു ഇരുവരും മകളുടെ മുഖം ആദ്യമായി ലോകത്തിന് വെളിപ്പെടുത്തിയത്. പിന്നീട് മകളുടെ സ്വകാര്യതമാനിച്ച് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് റാഹയുടെ എല്ലാ ഫോട്ടോകളും ആലിയ നീക്കം ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW