Thursday, March 12, 2026 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 09.54 AM

3 സെക്കന്റ് കണ്ടല്ല ഞങ്ങളുടെ 7 വര്‍ഷത്തെ ജീവിതം അളക്കേണ്ടത്; ആലിയ ഭട്ട്

alia-bhatt-
photo-www.instagram.com/aliaabhatt/

ബോളിവുഡിന്റെ താര സുന്ദരിമാരിൽ മാറ്റി നിർത്താനാകാത്ത താരമാണ് ആലിയ ഭട്ട്. താര കുടുംബത്തിൽ നിന്നെത്തിയ ആലിയയെ ചെറുപ്പം മുതൽ ബോളിവുഡ് സിനിമ ലോകത്തിന് പരിചയമുണ്ടെങ്കിലും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാം വിധം നേട്ടമുണ്ടാക്കി ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്കും അവിടെ നിന്ന് ആഗോള ലക്ഷ്വറി ബ്രാൻഡിന്റെ അംബസഡർ വരെയാകാൻ സാധിച്ചതും താരപുത്രി എന്നതിനപ്പുറം ആലിയയുടെ കഠിന പ്രയത്നം കൊണ്ടുകൂടിയാണ്.

ആലിയയുടെ സിനിമ പോലെ ചർച്ച ചെയ്ത മറ്റൊരു വാർത്തയാണ് താരത്തിന്റെ പ്രണയവും വിവാഹവുമൊക്കെ. രൺവീർ കപൂർ ആണ് ആലിയയുടെ പങ്കാളി. ഇരുവരും തമ്മിൽ അത്ര രസത്തിൽ അല്ല എന്ന തരത്തിൽ അടുത്തിടെയായി നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തുകയാണ് നടി.

വെറും 7 സെക്കന്റ് മാത്രമുള്ള വീഡിയോ കൊണ്ടല്ല 7 വർഷത്തെ ജീവിതം അളക്കേണ്ടത് എന്ന് ആലിയ പറഞ്ഞു. എസ്ക്വയർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. 'രൺബീറിനേയും എന്നെയും സാമൂഹികമാധ്യമത്തിൽ കാണുന്ന ബഹളങ്ങളൊന്നും ബാധിക്കാറില്ല. കാരണം അവയൊന്നും യഥാർഥമല്ല. മൂന്നരസെക്കന്റുള്ള വീഡിയോക്ക് കീഴെയാണ് പലരും അത്തരത്തിൽ പ്രതികരിക്കുന്നത്. ഞങ്ങൾ ഏഴുവർഷമായി ഒന്നിച്ചാണ്. ഞങ്ങളെ കുറിച്ചുള്ള മീമുകൾ പലതും കണ്ട് ചിരിക്കാറുണ്ട്.

അമ്പതുപേരുള്ള മുറിയിലാണ് നിങ്ങളെങ്കിൽ അതിൽ നാലുപേർ മാത്രമേ നിങ്ങളെ അടുത്ത് മനസ്സിലാക്കുന്നവരുണ്ടാവൂ. ബാക്കിയുള്ളവർ ഹീനമായ കാര്യങ്ങൾ ചിന്തിക്കുന്നുണ്ടാവും, പക്ഷേ നിങ്ങൾക്കവരെ കേൾക്കാനാവില്ല. ഇത്തരത്തിലാണ് ഓൺലൈൻ ട്രോളുകളെ സമീപിക്കാറുള്ളത്. അവ വ്യക്തിജീവിതത്തെ ബാധിക്കാറില്ല,' ആലിയ പറഞ്ഞു.

ഓൺലൈൻ ട്രോളുകൾ യാഥാർഥ്യത്തേയോ, കുടുംബബന്ധത്തേയോ മാറ്റുന്നില്ല. ഞാൻ എന്റെ സ്വപ്നങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നത്. നൂറുശതമാനം മനഃസമാധാനത്തോടെ ദിവസവും കിടന്നുറങ്ങാൻ കഴിയുന്നുണ്ടെന്നും ആലിയ കൂട്ടിച്ചേർത്തു. അമ്മയായശേഷം താൻ മകളോടൊപ്പമുള്ള നിമിഷങ്ങളാണ് ഏറ്റവും ആസ്വധിക്കുന്നതെന്നും, സോഷ്യൽ മീഡിയ പൂർണ്ണമായും ഒഴിവാക്കിയാലൊ എന്ന് ചിന്തിക്കുന്നുണ്ടെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW