Friday, March 13, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 02.19 PM

ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ നായകന്‍ ; ഋഷഭ്പന്ത് ഉപനായകനാകും, കരുണ്‍നായര്‍ ടീമില്‍ തിരിച്ചെത്തി

uploads/news/2025/05/782742/shubhaman.jpg

ന്യൂഡല്‍ഹി: രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയുമില്ലാതെ പുതുയുഗത്തിനിറങ്ങുന്ന ടീം ഇന്ത്യയെ ശുഭ്മാന്‍ ഗില്‍ നയിക്കും. ഇംഗ്‌ളണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഗില്‍ ആദ്യമായി ടീമിനെ നയിക്കും. മലയാളിതാരം കരുണ്‍നായര്‍ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെടുത്തു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ സായ് സുദര്‍ശനും ടീമിലുണ്ട്.

അര്‍ഷദ് ദീപും, സായ് സുദര്‍ശനുമാണ് ടീമിലെ പുതുമുഖങ്ങള്‍. ഋഷഭ്പന്താണ് ടീമിന്റെ ഉപനായകന്‍. ഇന്ത്യയുടെ മുപ്പത്തേഴാമത് ടെസ്റ്റ് നായകനായിട്ടാണ് ഗില്‍ മാറിയത്. ടീമിനെ മുമ്പ് നയിച്ച കെ.എല്‍. രാഹുലും ജസ്പ്രീത് ബുംറെയുമെല്ലാം നില്‍ക്കുമ്പോള്‍ ഭാവികൂടി മുന്‍നിര്‍ത്തിയാണ് ശുഭ്മാന്‍ഗില്ലിനെ ടീമിന്റെ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത്. 25ാം വയസ്സില്‍, സമീപ വര്‍ഷങ്ങളില്‍ ഈ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ ഒരാളായി ഇതോടെ ഗില്‍ മാറി. അടുത്തമാസമാണ് ഇന്ത്യ ഇംഗ്‌ളണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കുക. മെയ് മാസത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മ്മയില്‍ നിന്നാണ് ഗില്‍ ചുമതലയേറ്റത്.

ഇതാദ്യമായിട്ടാണ് ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഗില്ലിന് അവസരം കിട്ടുന്നത്. റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍സി പരിചയം ഇല്ലെങ്കിലും, 2024 ല്‍ സിംബാബ്വെയില്‍ നടന്ന അഞ്ച് മത്സര ടി20 ഐ അസൈന്‍മെന്റില്‍ ഗില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായും ഏകദിനത്തിലും ടി20യിലും ഉപനായകനായും ഗില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയില്‍ യുഎഇയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ഇന്ത്യയുടെ വിജയകരമായ കാമ്പെയ്നില്‍ രോഹിത് ശര്‍മ്മയുടെ ഡെപ്യൂട്ടി ആയിരുന്നു അദ്ദേഹം.

ടെസ്റ്റ് ക്രിക്കറ്റില്‍ 32 മത്സരങ്ങള്‍ കളിച്ച ഗില്‍ അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,893 റണ്‍സ് നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍, ഋഷഭ്പന്ത്, യശ്വസ്വീ ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ്‌കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ്കൃഷ്ണ, ആകാശ്ദീപ്, അര്‍ഷദീപ് സിംഗ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീം.

Ads by Google
Ads by Google
TRENDING NOW