Saturday, March 14, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 10.38 AM

ലോകത്തിലെ ആദ്യ മാംസഭുക്കുകളില്‍ പ്രധാനി: ഇന്ത്യയില്‍ നിന്നും പുതിയ ദിനോസര്‍ ഫോസില്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍

220, million, year, old, dinosaur, fossil, india

ഇന്ത്യയില്‍ നിന്നും ഏകദേശം 220 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു പുതിയ ദിനോസര്‍ ഫോസില്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ട്രയാസിക് യുഗത്തിന്റെ അവസാന നാളുകളില്‍ ഭൂമിയില്‍ വിഹരിച്ചിരുന്ന ദിനോസറാണിത്. മലേരിറാപ്റ്റര്‍ കുട്ടീ എന്നാണ് ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്. ആളൊരു ഒന്നൊന്നര ഭീകരനായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

തെലങ്കാനയിലെ മാലേരി ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന ശിലാപാളികളില്‍ നിന്നാണ് ഈ അപൂര്‍വ ഫോസില്‍ കണ്ടെടുത്തിരിക്കുന്നത്. ഹെറേറാസോറിയനുകള്‍ എന്ന ഇത്തരം ദിനോസര്‍ ലോകത്തെ ആദ്യകാല മാംസഭുക്കുകളില്‍ പ്രധാനികളായിരുന്നു. ഇവരുടെ സാന്നിധ്യം ഇതുവരെ പ്രധാനമായും തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

മലേരിറാപ്റ്ററിന്റെ കണ്ടെത്തലോടെ, ഈ ഗ്രൂപ്പ് ഇന്ത്യയിലും വിഹരിച്ചിരുന്നു എന്നതിന് ശക്തമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. കുട്ടീ എന്നത് അന്തരിച്ച പലിയന്റോളജിസ്റ്റ് ടി. എസ്. കുട്ടിയോടുള്ള ബഹുമാനാര്‍ത്ഥം നല്‍കിയിട്ടുള്ളതാണ്. ഈ പുതിയ ദിനോസര്‍ വര്‍ഗ്ഗത്തെ തിരിച്ചറിയാന്‍ കാരണമായ ആദ്യ ഫോസില്‍ (ഹോളോടൈപ്പ്) കണ്ടെത്തിയതും, അതിന്റെ പ്രാഥമിക വിവരണം തയ്യാറാക്കിയ സംഘത്തില്‍ പങ്കാളിയുമായിരുന്നു ടി. എസ്. കുട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW