-->
ഡാന്‍സ് റിയാലിറ്റി ഷോസിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നയന ജോസന്‍. വിവാഹിതയാകാന്‍ പോവുകയാണ് താരം. കഴിഞ്ഞ ദിവസം തന്റെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ മധുരംവെപ്പിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. വെള്ള നിറത്തിലുള്ള ഗൗണിൽ മാലാഖയെ പോലെ അതീവ സുന്ദരിയായിട്ടാണ് നയന എത്തിയത്.
കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു നയനയുടെ വിവാഹനിശ്ചയം. ഡാന്‍സറും മോഡലുമായ ഗോകുലാണ് നയനയെ വിവാഹം ചെയ്യാന്‍ പോകുന്നത്. പ്രണയവിവാഹമാണ് ഇരുവരുടേതും.