Thursday, March 12, 2026 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 15 May 2025 10.49 AM

ജലം നല്‍കുന്നത് നിര്‍ത്തിയത് വലയ്ക്കുന്നു; പുന പരിശോധിക്കണമെന്ന് ഇന്ത്യയ്ക്ക് പാകിസ്താന്റെ കത്ത്

uploads/news/2025/05/781155/water-treaty.jpg

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ വലയുന്ന പാകിസ്താന്‍ ദയയ്ക്കായി ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നു. പാക് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിന് മുമ്പായി ഇന്ത്യ നിര്‍ത്തിവെച്ച സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള വെള്ളം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.

തങ്ങളുടെ പ്രദേശത്തേക്ക് നദികളുടെ ഒഴുക്ക് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട്് പാകിസ്ഥാന്‍ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയത്തിന് കത്തെഴുതിയതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സിന്ധു നദീജല ഉടമ്പടി ആറു പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും തമ്മിലുള്ള നിലനില്‍ക്കുന്ന ഒരു സുപ്രധാന ജലം പങ്കിടല്‍ കരാറാണ്. പാകിസ്ഥാന്‍ പിന്തുണയോടെയുള്ള മറ്റൊരു ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 1960-ലെ കരാര്‍ ഇന്ത്യ നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഈ അപേക്ഷ വരുന്നത്.

അതേസമയം ഇസ്ലാമാബാദ് തീവ്രവാദത്തിന് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ ഉടമ്പടി റദ്ദാക്കിയിരിക്കുകയാണ്.
ലോകബാങ്ക് ഇടനിലക്കാരായ കരാറിന് ന്യൂ ഡല്‍ഹി വിരാമമിടുന്നത് ഇതാദ്യമായാണ്, തന്ത്രപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന പരമോന്നത സമിതിയായ സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) ഈ നീക്കത്തിന് അംഗീകാരം നല്‍കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW