Wednesday, March 11, 2026 Last Updated 22 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.18 PM

വന്നാലും ഇല്ലെങ്കിലും ഞങ്ങള്‍ കൊളംബോയില്‍ ഉണ്ടാകും ; ടി20 യില്‍ അയല്‍ക്കാര്‍ക്കെതിരേ കളിക്കുമെന്ന് ഇന്ത്യ

uploads/news/2026/02/823560/team-india.gif

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ തങ്ങള്‍ക്കെതിരേയുള്ള മത്സരം പാകിസ്താന്‍ ബഹിഷ്‌ക്കരിക്കുമെന്ന വിവരം പുറത്തുവന്നിരിക്കെ മത്സരത്തിനായി ശ്രീലങ്കയിലേക്ക് പോകുമെന്ന് ഇന്ത്യന്‍ ടീം. പാകിസ്താന്‍ കളിച്ചാലും ഇല്ലെങ്കിലും കൊളംബോയില്‍ നടക്കുന്ന മത്സരത്തിനായി കളത്തിലെത്തുമെന്നും മത്സരം ഉപേക്ഷിച്ചതായി ക്രിക്കറ്റ് അധികൃതര്‍ പറയും വരെ കളത്തില്‍ തുടരുമെന്നും ബിസിസിഐ.

ഫെബ്രുവരി 15-ന് നിശ്ചയിച്ചിട്ടുള്ള ഗ്രൂപ്പ് എ യിലെ മത്സരം കളിക്കാന്‍ പാകിസ്താന്‍ മൈതാനത്ത് ഇറങ്ങുന്നില്ലെന്ന്് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത്സരം ഉപേക്ഷിക്കാന്‍ നിശ്ചയിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്താന്‍ മത്സരം ബഹിഷ്‌ക്കരിച്ചാല്‍ ഇന്ത്യയ്ക്ക് രണ്ടു പോയിന്റ് കളിക്കാതെ തന്നെ കിട്ടും. അത് പോയിന്റ് നിലയില്‍ ഇന്ത്യയ്ക്ക് ഗുണകരമാകുകയും ചെയ്യും.

അതേസയേം 2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് എ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്.. ഗവണ്‍മെന്റിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് കുറിപ്പിട്ടിട്ടുണ്ട്. ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ ടീമിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ടീം കളത്തിലിറങ്ങില്ലെന്ന് അവരുടെ എക്‌സ് അക്കൗണ്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഈ തീരുമാനത്തിന്റെ കാരണം പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.

അതേസമയം ബഹിഷ്‌കരണത്തെക്കുറിച്ച് പിസിബി ഇതുവരെ ഐസിസിയെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാകിസ്ഥാന്‍ ഗ്രൂപ്പ് എ-യില്‍ ഇന്ത്യ, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ എന്നിവര്‍ക്കൊപ്പമാണ്.

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ജനുവരി 24-ന് ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പകരമായി സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിന്റെ നിലപാടിനെ പിന്തുണച്ച ഏക രാജ്യം പാകിസ്ഥാനായിരുന്നു. ഐസിസി ഇന്ത്യക്ക് അനുകൂലമായി ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ആരോപിച്ചിരുന്നു.

മത്സരം ഉപേക്ഷിച്ചാല്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റ് കണക്കാക്കുമ്പോള്‍ അവര്‍ 20 ഓവറും കളിച്ചതായും റണ്‍സ് ഒന്നും എടുക്കാത്തതായും പരിഗണിക്കും. എന്നാല്‍ ഇത് ഇന്ത്യയുടെ റണ്‍ റേറ്റിനെ ബാധിക്കില്ല.

Ads by Google
Ads by Google
TRENDING NOW