Saturday, March 14, 2026 Last Updated 25 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 01.02 PM

വിവാഹാഘോഷത്തിനിടെ കാറിന് മുകളില്‍ കയറി നൃത്തം, കയ്യില്‍ വാള്‍: നവദമ്പതികള്‍ക്ക് വന്‍ വിമര്‍ശനം

groom, sword, newly, weds, dance, car

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ വിവാഹമടക്കമുള്ള ആഘോഷങ്ങള്‍ എത്രമാത്രം വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമാക്കാനാണ് ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. എന്നാല്‍, വീഡിയോ ഇപ്പോള്‍ കടുത്ത വിമര്‍ശനം നേരിട്ടുക്കൊണ്ടിരിക്കുകയാണ്.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. നവദമ്പതികള്‍ ഓടുന്ന കാറിന് മുകളില്‍ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്. ഹ്യൂമര്‍ ഓവര്‍ലോഡ് എന്ന യൂസറാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ 2005 -ല്‍ പുറത്തിറങ്ങിയ നോ എന്‍ട്രി എന്ന ചിത്രത്തിലെ ഇഷ്‌ക് ദി ഗലി വിച്ച് എന്ന ഗാനത്തിന് ദമ്പതികള്‍ നൃത്തം ചെയ്യുന്നതാണ് കാണുന്നത്. വധു ലെഹങ്കയാണ് ധരിച്ചിരിക്കുന്നത്. അവള്‍ കാറിന്റെ ബോണറ്റില്‍ ഇരിക്കുകയാണ്. വരന്‍ കാറിന്റെ മുകളില്‍ നില്‍ക്കുന്നതും കാണാം. വധു ഇരുന്നാണ് നൃത്തം ചെയ്യുന്നതെങ്കില്‍ വരന്‍ വാളെടുത്ത് വീശുന്നതും വീഡിയോയില്‍ കാണാം.

അതേസമയം തന്നെ രാത്രിയിലാണ് ഇത് നടക്കുന്നത്. റോഡില്‍ തിരക്കുണ്ട്. മറ്റ് വാഹനങ്ങളും ഇതേസമയം റോഡിലൂടെ പോകുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അനേകങ്ങളാണ് ഇതിനെ വിമര്‍ശിച്ചിരിക്കുന്നത്. ഒരാള്‍ ചോദിച്ചിരിക്കുന്നത്, ഇവര്‍ക്ക് കോമണ്‍സെന്‍സില്ലേ എന്നാണ്. ഇതെല്ലാം ചെയ്യുന്നത് സോഷ്യല്‍ മീഡിയയിലെ റീച്ച് കൂട്ടുന്നതിന് വേണ്ടിയാണ് എന്നും അതിനിടയില്‍ സുരക്ഷയ്‌ക്കൊന്നും യാതൊരു പ്രാധാന്യവും ആളുകള്‍ നല്‍കുന്നില്ല എന്നുമാണ് മറ്റ് ചിലര്‍ കുറ്റപ്പെടുത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW