-->
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി നിയോഗിതനായ സണ്ണി ജോസഫ് ഇന്ന് ചുമതലയേല്‍ക്കും. കെ. സുധാകരന്റെ പകരക്കാരനായിട്ടണ് സണ്ണിജോസഫ് എത്തുന്നത്. ഇന്ദിരാഭവനില്‍ വെച്ച് സുധാകരന്‍ നിയുക്ത അദ്ധ്യക്ഷന് ചുമതല കൈമാറും. സണ്ണിജോസഫിനൊപ്പം പുതിയ കെപിസിസി നേതൃത്വവും ഇന്ന് ചുമതലയേല്‍ക്കും. വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും ഇന്നലെ വൈകീട്ട് തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പകരമാണ് പുതിയ നേതൃത്വം വരുന്നത്. രാവിലെ 9.30 നാണ് ഇവര്‍ ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്മൃതിമണ്ഡപത്തിലെത്തി സണ്ണിജോസഫ് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ചുമതല വിടുന്ന കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി തുടരും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും മറ്റും അഭിപ്രായം ആരാഞ്ഞശേഷമായിരുന്നു രാഹുല്‍ഗാന്ധി തീരുമാനം എടുത്തത്. കെ. സുധാകരന്‍ സ്ഥാനമൊഴിയുന്നതില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതായിട്ടാണ് വിവരങ്ങള്‍. എന്നിരുന്നാലും തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല എന്നായിരുന്നു സുധാകരന്റെ പ്രതികരണം. സുധാകരന്റെ പരസ്യപ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.