Friday, March 13, 2026 Last Updated 27 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 02.03 PM

'രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമല്ല' ; കെപിസിസി പ്രസിഡന്റിനെ തള്ളി പ്രതിപക്ഷ നേതാവ്

uploads/news/2025/12/815406/vd-satheeshan-600=360.gif

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷനെ തള്ളി പ്രതിപക്ഷ നേതാവ്. രണ്ടാമത്തെ പരാതി നന്നായി ഡ്രാഫ്റ്റ് ചെയ്ത രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമെന്ന കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണമാണ് വി.ഡി. സതീശന്‍ തള്ളിയത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.

കോണ്‍ഗ്രസ് പുറത്താക്കിയ എംഎല്‍ക്കെതിരെ പരാതി ലഭിച്ചപ്പോള്‍ അപ്പോള്‍ തന്നെ ഡിജിപിക്ക് കൈമാറിയെന്നും പറഞ്ഞു. വിദ്യാഭ്യാസമുള്ള ഒരാള്‍ പരാതി നല്‍കുമ്പോള്‍ അത് നിയമവിദഗ്ദ്ധരെ കാണിച്ച് അവരുടെ അഭിപ്രായം അനുസരിച്ച് ചെയ്യാറുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍. പരാതി വെല്‍ ഡ്രാഫ്റ്റ്ഡ് ആയാല്‍ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അഭിഭാഷകനായ ഒരാളായ താന്‍ പരാതി നല്‍കിയാലും ഒരു അഭിഭാഷകനെ കണ്ട് അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ചായിരുന്നു പരാതി തയ്യാറാക്കുകയെന്നും പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്നായിരുന്നു ഇന്നലെ സണ്ണി ജോസഫ് പറഞ്ഞത്. പരാതി വെല്‍ ഡ്രാഫ്റ്റഡ് ആണെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് പരാതി തന്നിലേക്ക് എത്തുന്നതെന്നും അതിന്റെ ഉദ്ദേശം അറിയാം എന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനമായ ഇന്നും സണ്ണി ജോസഫ് നിലപാട് ആവര്‍ത്തിച്ചു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം? കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW